Top

അൽഐനിൽ പ്രവാസി മലയാളി അന്തരിച്ചു

അൽഐനിലെ ബേക്കറിയിൽ ജീവനക്കാരനായിരുന്നു

14 March 2022 11:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അൽഐനിൽ പ്രവാസി മലയാളി അന്തരിച്ചു
X

അൽഐൻ: ചാവക്കാട് സ്വദേശി ഗോഡവാല തങ്ങൾ അബ്ദുൽ കരീം (43) അൽഐനിൽ നിര്യാതനായി. അൽഐനിലെ ബേക്കറിയിൽ ജീവനക്കാരനായിരുന്നു.

ഭാര്യ: ഷാജിത. മക്കൾ: ഫാത്തിമ, ഹാറൂൺ, റയ്യാൻ, ശരീഫ. പിതാവ്: അബൂബക്കർ. മാതാവ്: ശരീഫ അബൂബക്കർ. സഹോദരങ്ങൾ: അബ്ദുൽ സാദിഖ്, ആമിന ജബ്ബാർ, സുഹറ യൂസുഫ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

സന്ദർശക വിസയിൽ ദുബായിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ദുബായ്: ജോലി തേടി സന്ദർശക വിസയിൽ ദുബായിലെത്തിയ മലയാളി നിര്യാതനായി. കല്ലമ്പലം വെള്ളൂർകോണം മരുതിക്കുന്ന് അനീസ മൻസിൽ അസീമുദ്ദീൻ ബഷീർ (41) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. പിതാവ് - ബഷീർ. മാതാവ് - റബീബ ബീവി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.

story highlights: Expatriate Keralite dies in Al Ain

Next Story