Top

പ്രവാസി മലയാളി അജ്മാനില്‍ നിര്യാതനായി

27 Feb 2022 8:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവാസി മലയാളി അജ്മാനില്‍ നിര്യാതനായി
X

പ്രവാസി മലയാളി അജ്മാനില്‍ നിര്യാതനായി. മലപ്പുറം ചങ്ങരംകുളം ടിപ്പു നഗര്‍ സ്വദേശി ആലുങ്ങല്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ മിര്‍ഷാദ് (32) ആണ് മരണപ്പെട്ടത്. അജ്മാനിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു മിര്‍ഷാദ്. ഹൃദയാഘാതമാണ് മരണകാരണം. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.

പ്രവാസി മലയാളി ബഹ്റൈനിൽ നിര്യാതനായി

മനാമ: ബഹ്റൈനിൽ പ്രവാസി മലയാളി നിര്യാതനായി. തിരുവനന്തപുരം പാറശാല പാലിയോട് സ്വദേശി ജസ്റ്റിൻ രാജ് ആണ് മരണപ്പെട്ടത്. 40 വയസായിരുന്നു. ഏതാണ്ട് അഞ്ച് വർഷത്തോളമായി ബ​ഹ്റൈനിലെ കൺസ്ട്രക്ഷൻ മേഖലയിൽ തൊഴിലെടുക്കുന്ന വ്യക്തിയാണ് ജസ്റ്റിൻ. കടുത്ത പനിയും തലവേദനയും ബാധിച്ച് ചികിത്സ തേടിയ ജസ്റ്റിന് ടി.ബി സ്ഥിരീകരിച്ചിരുന്നു.

ചികിത്സ പുരോ​ഗമിക്കവെ തലയിൽ രക്തം കട്ടപിടിച്ചതായും വ്യക്തമായി. ഇതോടെ സൽമാനിയ ആശുപത്രിയിൽ വെച്ച് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ അജിത. ജസ്റ്റിൻ രാജിന്റെ അവസ്ഥ മനസിലാക്കിയ ഹോപ് ബഹ്റൈൻ പ്രവർത്തകർ സഹായവുമായി രംഗത്തുണ്ടായിരുന്നു.

Story Highlights: Expatriate Keralite dies in Ajman

Next Story