Top

പാലക്കാട് സ്വദേശി അൽഐനിൽ ഹൃദയാഘാതം മൂലം നിര്യാതനായി

3 Jun 2022 7:54 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

പാലക്കാട് സ്വദേശി അൽഐനിൽ ഹൃദയാഘാതം മൂലം നിര്യാതനായി
X

പാലക്കാട്: പ്രവാസി മലയാളി അൽഐനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വല്ലപ്പുഴ കുറുവട്ടൂർ സ്വദേശി അബ്ദുൽ മജീദ് (49) ആണ് അൽഐനിലെ അൽഖുവയിൽ മരിച്ചത്. അൽഖുവയിലെ റാഷിദലി കഫ്തീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു അബ്ദുൽ മജീദ്.

ഭാര്യ: സാജിത, മക്കൾ: മുജീബ് (അൽഐൻ), ബുഷ്‌റ, മുഹ്സിന. മരുമകൻ: മീരാൻ എന്നിവരാണ്. പരേതരായ കൊടക്കാടൻ മൊയ്തുപ്പ, ആസിയ ദമ്പതികളുടെ മകനാണ് അബ്ദുൽ മജീദ്. മൃതദേഹം അൽഐൻ അൽ ജിമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക് കൊണ്ടുപോകുമെന്ന് സന്നദ്ധപ്രവർത്തകർ അറിയിച്ചു.

STORY HIGHLIGHTS: Expat Malayalee Dead in Al Ain

Next Story