Top

ഇത്തിഹാദ് റെയില്‍ പദ്ധതി ; അബുദാബിയിലേക്കുള്ള ഗതാഗതം ഇന്ന് മുതല്‍ തിരിച്ചുവിടും

റോഡുകളില്‍ നിര്‍ദേശങ്ങളും ദിശസൂചനകളും സ്ഥാപിക്കുമെന്നും വാഹനമോടിക്കുന്നവര്‍ ഇത് പാലിക്കണമെന്നും ട്വീറ്റില്‍ പറയുന്നുണ്ട്

8 Jun 2022 10:05 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഇത്തിഹാദ് റെയില്‍ പദ്ധതി ;  അബുദാബിയിലേക്കുള്ള ഗതാഗതം ഇന്ന് മുതല്‍ തിരിച്ചുവിടും
X

അബുദാബി : ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ ഭാഗമായി അബുദാബി അതിര്‍ത്തിക്കടുത്തുള്ള റോഡിലെ ഗതാഗതം ഇന്നു മുതല്‍ വഴിതിരിച്ചുവിടുമെന്ന് അറിയിച്ചു. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ട്വിറ്ററിലൂടെ അറിയിപ്പ് നല്‍കിയത്. റോഡുകളില്‍ നിര്‍ദേശങ്ങളും ദിശസൂചനകളും സ്ഥാപിക്കുമെന്നും വാഹനമോടിക്കുന്നവര്‍ ഇത് പാലിക്കണമെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.

അബുദാബിക്കും ദുബായിക്കുമിടയില്‍ വരുന്ന റെയില്‍ വ്യാപാരബന്ധം വളര്‍ത്തും. കൂടാതെ യാത്രക്ക് എടുക്കുന്ന സമയം കുറവാകും അതുകൊണ്ട് തന്നെ ഗതാഗത മേഖലയില്‍ വലിയ മാറ്റം ഉണ്ടാകും. പദ്ധതിയുടെ പ്രാരംഭ ഘട്ടം മുതല്‍ തന്നെ യുഎഇ യുടെ പ്രകൃതി പൈതൃകം സംരക്ഷിച്ചുകൊണ്ടാണ് ക്രമീകരണങ്ങള്‍. ആവാസവ്യവസ്ഥ സംരക്ഷണം, മൃഗസംരക്ഷണം, മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള പ്രോജക്റ്റിന്റെ പാരിസ്ഥിതിക പഠനങ്ങള്‍ക്കായുള്ള സങ്കീര്‍ണ്ണമായ അവലോകന പ്രക്രിയയും പരിസ്ഥിതി ആഘാത വിലയിരുത്തലും വിദഗ്ധരും പരിസ്ഥിതി ശാസ്ത്രജ്ഞരും നടത്തിയിട്ടുണ്ട്.

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന നൂതന 'അബു ദുബായ്' യാഥാര്‍ത്ഥ്യമാകുന്നതോടെ രണ്ട് ഹബ്ബുകളും എമിറേറ്റുകളിലുടനീളം ചരക്ക് എളുപ്പത്തില്‍ നീക്കാന്‍ കഴിയും. പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ ജോലിക്കായുള്ള അവസരങ്ങളും സൃഷ്ടിക്കപ്പെടും.

story highlights: Story Highlights : Etihad Rail Project; Transportation to Abu Dhabi will be diverted from today

Next Story