Top

എത്തിഹാദ് റെയില്‍ പദ്ധതി; ഒമ്പത് തുരങ്കങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി

6.9 കിലോമീറ്റോളമുളള തുരങ്കങ്ങളാണ് നിര്‍മ്മിച്ചിരിക്കുന്നത്.

22 Nov 2021 4:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എത്തിഹാദ് റെയില്‍ പദ്ധതി; ഒമ്പത് തുരങ്കങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി
X

യുഎഇ ദേശീയ റെയില്‍ ശൃംഖലയായ എത്തിഹാദ് റെയില്‍ പദ്ധതിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. രണ്ടാം ഘട്ട നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്. ഒമ്പത് തുരങ്കങ്ങളുടെ നിര്‍മ്മാണമാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നതെന്ന് അധികൃർ അറിയിച്ചു. പദ്ധതിയുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി, ഇത്തിഹാദ് റെയില്‍ ചെയര്‍മാന്‍ ഷെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സയ്യീദ് തുടങ്ങിയവര്‍ പദ്ധതി പൂര്‍ത്തീകരണത്തിന്റെ ഭാഗമായി സകാംകം പ്രദേശം സന്ദര്‍ശിച്ചു.

600 ലധികം വിദഗ്ധരുടെയും തൊഴിലാളികളുടേയും പരിശ്രമത്തിന്റെ ഫലമായി രണ്ടുമാസം മുന്‍പാണ് തുരങ്കത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. 6.9 കിലോമീറ്റോളമുളള തുരങ്കങ്ങളാണ് നിര്‍മ്മിച്ചിരിക്കുന്നത്.സുരക്ഷ, സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നിവയിലൂന്നിയുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും ശ്രമങ്ങളെയും ഷെയ്ഖ് ഹമദ് അഭിനന്ദിച്ചു.

Next Story

Popular Stories