എഞ്ചിന് തകരാര്‍ ; എയര്‍ അറേബ്യയുടെ വിമാനം അടിയന്തരമായി ഇറക്കി
ബംഗ്ലാദേശില്‍ നിന്നും അബുദാബിയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ എയര്‍ബസ് എ 320 ആണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്.
10 Jun 2022 10:14 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അബുദാബി : എഞ്ചിന് തകരാര്‍ മൂലം എയര്‍ അറേബ്യയുടെ വിമാനം കഴിഞ്ഞ ദിവസം അടിയന്തരമായി ഇറക്കി. ബംഗ്ലാദേശില്‍ നിന്നും അബുദാബിയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ എയര്‍ബസ് എ 320 ആണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്.
ബംഗ്ലാദേശ് ചിറ്റഗോങ് വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. പറന്ന വിമാനത്തിന്റെ എഞ്ചിന് തകരാറിലാകുകയായിരുന്നു. കോക്പിറ്റില്‍ എഞ്ചിന് തകരാര്‍ മുന്നറിയിപ്പ് ലഭിച്ചതോടെയാണ് പൈലറ്റ് വിമാനം ഇറക്കാനുള്ള അനുമതി തേടിയത്. അങ്ങനെയാണ് അഹമ്മദാബാദിലിറക്കിയത്. ഇന്ത്യന്‍ വ്യോമയാന വകുപ്പ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
യാത്രക്കാരെല്ലാം സുരക്ഷിതരാക്കുകയും താമസ സൗകര്യം ഒരുക്കിയും ഇതര വിമാനങ്ങളില്‍ വീണ്ടും ബുക്ക് ചെയ്യാനുള്ള സഹായങ്ങളും എയര്‍ അറേബ്യ ഉറപ്പാക്കിയിരുന്നു. തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കുമാണ് എയര്‍ അറേബ്യ മുന്‍ഗണന നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
Stort Highlights : Air Arabia flight makes emergency landing
- TAGS:
- air arabia
- abudhabi