Top

5 ജി ആശങ്ക; ചില യുഎസ് നഗരങ്ങളിലേക്കുളള സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച് എമിറേറ്റ്‌സ്

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യാത്രാ സര്‍വ്വീസുകള്‍ ഉണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു.

19 Jan 2022 2:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

5 ജി ആശങ്ക; ചില യുഎസ് നഗരങ്ങളിലേക്കുളള സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച് എമിറേറ്റ്‌സ്
X

യുഎസിലെ ചില വിമാനത്താവളങ്ങളില്‍ 5ജി മൊബൈല്‍ നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ ആസൂത്രണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുളള ആശങ്കയെ തുടര്‍ന്ന് ചില ഇടങ്ങളിലേക്കുളള യാത്രാ വിമാനസര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് എമിറേറ്റ്‌സ്. ഇന്ന് മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യാത്രാ സര്‍വ്വീസുകള്‍ ഉണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു.

ബോസ്റ്റണ്‍, ഷിക്കാഗോ, ഡാളസ് ഫോര്‍ട്ട് വര്‍ത്ത്, ഹൂസ്റ്റണ്‍, മിയാമി, നെവാര്‍ക്ക്, ഒര്‍ലാന്റോ, സാന്‍ ഫാന്‍സിസ്‌കോ, സിയാറ്റിന്‍ എന്നിവിടങ്ങളിലേക്കുളള സര്‍വ്വീസുകളാണ് താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുന്നത്. ഇവിടങ്ങളിലേക്ക് യാത്ര ചെയ്യാനായി ടിക്കറ്റ് എടുത്തവര്‍ക്ക്, സര്‍വ്വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ ടിക്കറ്റ് റീ ബുക്കിംഗിനായി ട്രാവല്‍ ഏജന്റുമായോ ബുക്കിംഗ് ഓഫീസുമായോ ബന്ധപ്പെടാമെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം, ന്യൂയോര്‍ക്ക് ജെഎഫ്‌കെ, ലോസ് ഏഞ്ചല്‍സ്, വാഷിംഗ്ടണ്‍ ഡിസി, എന്നിവിടങ്ങളിലേക്കുളള സര്‍വ്വീസുകളില്‍ മാറ്റമുണ്ടാകില്ല.

Next Story