Top

പെരുന്നാളിലും ജോലിക്കെത്തിയവരെ നേരിട്ടെത്തി അഭിനന്ദിച്ച് എമി​ഗ്രേഷൻ മേധാവികൾ

ഈദുൽ ഫിത്വർ അവധിക്കാലത്ത് ദുബായ് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് പ്രതീക്ഷിച്ചിരുന്നു

7 May 2022 7:52 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

പെരുന്നാളിലും ജോലിക്കെത്തിയവരെ നേരിട്ടെത്തി അഭിനന്ദിച്ച് എമി​ഗ്രേഷൻ മേധാവികൾ
X

അബുദാബി: ഈദുൽ ഫിത്വറിന്റെ അവധി ​ദിനങ്ങളിലും ജോലിയിൽ മുഴുകിയ ജീവനക്കാരെ അഭിനന്ദിച്ച് എമി​ഗ്രേഷൻ മേധാവികൾ. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് തലവൻ ലഫ്.ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയും ഉപമേധാവി മേജർ ജനറൽ ഉബെെദ് ബിൻ സുറൂറും എയർപോർട്ടിൽ നേരിട്ടെത്തിയാണ് ജീവനക്കാർക്ക് അഭിനന്ദനമറിയിച്ചത്. അവധി ദിനങ്ങളിൽ യാത്രക്കാർക്ക് ലഭ്യമാകുന്ന സേവനങ്ങളും, നേരിടുന്ന ബുദ്ധിമുട്ടുകളും നേരിൽകണ്ട് മനസ്സിലാക്കാനാണ് മേധാവികൾ മിന്നൽ പരിശോധന നടത്തിയത്.

ഈദുൽ ഫിത്വർ അവധിക്കാലത്ത് ദുബായ് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് പ്രതീക്ഷിച്ചിരുന്നു. ഇതിനായി പ്രത്യേകം സജ്ജീകരണങ്ങളുമൊരുക്കിയിരുന്നു. വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് വകുപ്പ് 8005111 എന്ന നമ്പർ ഒരുക്കിയിട്ടുണ്ട്. എമി​ഗ്രേഷൻ വകുപ്പിന്റെ വെബ്സെെറ്റ് വഴിയും, ദുബായ് നൗ ആപ്ലിക്കേഷൻ വഴിയും ഉപഭോക്താക്കൾക്ക് സേവനം ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

അവധിക്കാലത്ത് വിസ സേവനങ്ങൾക്കായി സ്മാർട് ചാനലുകളെ ഉപയോ​ഗപ്പെടുത്തണമെന്ന് ജി.ഡി.ആർ.എഫ്.എ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. ചെറിയ പെരുന്നാൾ അവധിക്ക് ശേഷം എമി​ഗ്രേഷൻ ഓഫീസുകൾ തിങ്കളാഴ്ച മുതലാവും പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങുക.

Story Highlights: Emigration department employees got appraisal from officials because of attend work in Eid day

Next Story

Popular Stories