Top

ഇറാനില്‍ ഭൂചലനം; ഗള്‍ഫ് രാജ്യങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു

ഇറാനില്‍ 4.7 തീവ്രതയില്‍ രണ്ട് തവണ ഭൂചലനമുണ്ടായതായി യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു

16 Jun 2022 5:08 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഇറാനില്‍ ഭൂചലനം; ഗള്‍ഫ് രാജ്യങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു
X

ദുബായ്/ദോഹ: ഇന്നലെ ഇറാനിലെ തെക്കന്‍ മേഖലയിലുണ്ടായ ഭൂചലനത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഇറാനില്‍ 4.7 തീവ്രതയില്‍ രണ്ട് തവണ ഭൂചലനമുണ്ടായതായി യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചിട്ടുണ്ട്. തീരദേശ മേഖലകളില്‍ ചിലയിടങ്ങളിലാണ് തുടര്‍ചലനമുണ്ടായത്. ബഹ്റൈന്‍, സൗദി, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഖത്തറില്‍ പ്രകമ്പനം സംഭവിച്ചതായി വ്യോമയാന വിഭാഗത്തിനു കീഴിലെ സിയസ്മിക് ഇന്‍ഫര്‍മേഷനാണ് അറിയിച്ചത്. യു.എ.ഇയില്‍ അനുഭവപ്പെട്ടതായി ദേശീയ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു ഗള്‍ഫ് രാജ്യങ്ങളായ ബഹ്റൈന്‍, സൗദി എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് വിശദീകരണം. രാജ്യങ്ങളിലെവിടെയും നാശനഷ്ടങ്ങളോ ആളപയമോ ഉണ്ടായിട്ടില്ലായെന്ന് അധികൃതര്‍ വ്യക്തമാക്കുന്നത്.

യുഎഇയിലെ നാഷനല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോര്‍ട്ടനുസരിച്ച് ദക്ഷിണ ഇറാനിലെ ഹോമോസ്ഗന്‍ പ്രവിശ്യയിലെ ചരകില്‍ രാവിലെ 10.06നും വൈകീട്ട് 3.50നുമാണ് ഭൂചലനം ഉണ്ടായത്. ഈ ഭൂചലനത്തിന്റെ പ്രകമ്പനമാണ് രാജ്യത്ത് അനുഭവപ്പെട്ടതെന്നാണ്. കിഷ് ദ്വീപിലുണ്ടായ ഭൂകമ്പത്തിന്റെ തുടര്‍ചലനാണ് ഖത്തറില്‍ അനുഭവപ്പെട്ടതെന്നാണ് സിയസ്മിക് ഇന്‍ഫര്‍മേഷന്‍ നെറ്റ് വര്‍ക് അറിയിച്ചത്. ചെറു ചലനങ്ങള്‍ പതിവായ മേഖല കൂടിയാണ് ഇറാന്റെ തെക്കന്‍ തീരങ്ങള്‍. 2003ലെ ഭൂകമ്പത്തില്‍ 26,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

STORY HIGHLIGHTS: Earthquake in Iran; The tremors were felt in the Gulf countries

Next Story