Top

ലോകത്തെ വിസ്മയിപ്പിച്ച് മ്യൂസിയം ഓഫ് ഫ്യൂച്ചര്‍; ദുബായ്ക്ക് മറ്റൊരു പൊന്‍ തൂവല്‍

23 Feb 2022 1:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകത്തെ വിസ്മയിപ്പിച്ച് മ്യൂസിയം ഓഫ് ഫ്യൂച്ചര്‍; ദുബായ്ക്ക് മറ്റൊരു പൊന്‍ തൂവല്‍
X

ദുബായുടെ കിരീടത്തില്‍ മറ്റൊരു പൊന്‍ തൂവല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂമിയിലെ തന്ന ഏറ്റവും മനോരമായ കെട്ടിടം മ്യൂസിയം ഓഫ് ഫ്യൂച്ചര്‍ ഉദ്ഘാടനം ചെയ്തു. 22-02-2022 എന്ന തീയ്യതിയിലാണ് അപൂര്‍വ ശില്പചാരുത വഴിഞ്ഞൊഴുകുന്ന മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍ ലോകത്തിന് സമര്‍പ്പിക്കപ്പെട്ടത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് മ്യൂസിയം ഓഫ് ഫ്യൂച്ചര്‍ ഉദ്ഘാടനം ചെയ്തത്.

മ്യൂസിയം ഓഫ് ഫ്യൂച്ചറില്‍ ഇന്ന് മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. ദുബായ് ശൈഖ് സായിദ് റോഡിലാണ് ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടുള്ള മ്യൂസിയം ഓഫ് ഫ്യൂച്ചര്‍ നിലകൊള്ളുന്നത്.

ശില്‍പ ഭംഗിയുള്ള കെട്ടിടമായും, ഉള്ളടക്കം കൊണ്ടും ഒരുപോലെ കാണികളെ ആകര്‍ഷിക്കുകയും അദ്ഭുതക്കാഴ്ചകള്‍ ഒരുക്കുന്ന വിസ്മയക്കൂടാരമാണ് ഈ മ്യൂസിയം എന്നാണ് ദുബായ് അധികൃതരുടെ നിലപാട്. ഉദ്ഘാടന ചടങ്ങില്‍ ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരും ഉദ്ഘാടനചടങ്ങില്‍ സംബന്ധിച്ചു.

ഏഴ് നിലകളുള്ള തൂണുകളില്ലാത്ത കെട്ടിടത്തിന് 30,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവും 77 മീറ്റര്‍ ഉയരവുമുണ്ട്. രണ്ട് പാലങ്ങളാല്‍ മ്യൂസിയത്തെ നഗരവുമായി ബന്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബന്ധിപ്പിച്ചിരിക്കുന്നു- ആദ്യത്തേത് എമിറേറ്റ്സ് ടവേഴ്സ് വരെ നീളുന്ന 69 മീറ്റര്‍ പാലം. രണ്ടാമത്തേത് എമിറേറ്റ്സ് ടവേഴ്സ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന 212 മീറ്റര്‍ നീളമുള്ള പാലം. സ്റ്റീല്‍ ആവരണമുള്ള കെട്ടിടത്തിന്റെ പുറംഭാഗം മൊത്തം മനോഹരമായ അക്ഷരങ്ങള്‍ കൊത്തവെച്ച് അറബി കാലിഗ്രാഫികൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇമിറാത്തി കലാകാരന്‍ മത്താര്‍ ബിന്‍ ലാഹിജാണ് കെട്ടിടത്തിലെ 14,000 മീറ്റര്‍ വരുന്ന അറബി കാലിഗ്രാഫി രൂപകല്പന ചെയ്തത്. മൂന്ന് നിലകളില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനം ബഹിരാകാശ വിഭവ വികസനം, ആവാസ വ്യവസ്ഥകള്‍, ബയോ എന്‍ജിനിയറിങ് എന്നിവയും സംയോജിപ്പിച്ചിട്ടുണ്ട്.

മൂന്ന് വയസിന് താഴെയുളള കുട്ടികള്‍ക്കും 60 വയസിനു മുകളിലുളള സ്വദേശികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സഹചാരിക്കും പ്രവേശനം സൗജന്യമാണ്. കുഞ്ഞുങ്ങളോടൊപ്പം ഫ്യൂച്ചര്‍ ഹീറോസ് ഏരിയ രക്ഷിതാക്കള്‍ക്കും സന്ദര്‍ശനം നടത്താവുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് മ്യൂസിയം പ്രവര്‍ത്തിക്കുക. ദുബായ് ഷെയ്ഖ് സയ്യീദ് റോഡിന് സമീപം എമിറേറ്റ്സ് ടവറിന് അടുത്തായാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

Next Story