Top

'ഏത് രാത്രിയും ഒറ്റയ്ക്ക് നടക്കാൻ ധൈര്യമുള്ള സ്ത്രീകൾ യുഎഇയിൽ'; രാജ്യത്തെ സുരക്ഷയെക്കുറിച്ച് ശൈഖ് മുഹമ്മദ്

18 Nov 2021 9:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏത് രാത്രിയും ഒറ്റയ്ക്ക് നടക്കാൻ ധൈര്യമുള്ള സ്ത്രീകൾ യുഎഇയിൽ; രാജ്യത്തെ സുരക്ഷയെക്കുറിച്ച് ശൈഖ് മുഹമ്മദ്
X

എല്ലാ സ്ത്രീകൾക്കും സുരക്ഷിതമായി കഴിയാൻ പറ്റുന്ന രാജ്യമാണ് യുഎഇയെന്ന് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അടുത്തിടെ പുറത്തു വിട്ട സുരക്ഷാ സൂചികയിൽ രാജ്യത്തെ 95 ശതമാനം താമസക്കാരും യുഎഇ സുരക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇത് പരാമർശിച്ച് കൊണ്ടാണ് ശൈഖ് മുഹമ്മദിന്റെ ട്വീറ്റ്. Gallup's 2021 ന്റെ റിപ്പോർട്ടിലാണ് യുഎഇ സുരക്ഷയിൽ ഒന്നാമതെത്തിയത്.

"താമസക്കാർക്ക് രാത്രി ഒറ്റയ്ക്ക് സുരക്ഷിതമായി ന‌ടക്കാൻ പറ്റും. സുരക്ഷ ഒരു അനു​ഗ്രഹമാണ്. സുരക്ഷ എന്നാൽ ശാന്തവും സന്തുഷ്ടവുമായ ജീവിതം എന്നാണ് അർത്ഥമാക്കുന്നത്. സ്ത്രീകൾക്ക് പകലോ രാത്രിയോ ഭയമില്ലാതെ ഒറ്റയ്ക്ക് നടക്കാമെന്ന് നിങ്ങൾ കേട്ടിട്ടുണ്ടെങ്കിൽ അവർ യുഎഇയിലുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കണം. അള്ളാഹു ഈ രാജ്യത്തെ സുരക്ഷിതമായി നിലനിർത്തട്ടെ,'' ശൈഖ് മുഹമ്മദ് റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു. സൂചിക പ്രകാരം ക്രമസമാധാന നിലയിൽ യുഎഇ രണ്ടാം രാജ്യത്താണ്. സ്കാവൻഡേനിയൻ രാജ്യമായ നോർവെയാണ് ഒന്നാം സ്ഥാനത്ത്.


Next Story

Popular Stories