Top

തൊഴിലാളി സൗഹൃദമാവാനൊരുങ്ങി ദുബായ്

അമ്പതില്‍ കൂടുതല്‍ തൊഴിലാളികളുള്ള എല്ലാ സംരംഭങ്ങളും തൊഴിലാളികള്‍ക്കായി താമസം ഒരുക്കണം

16 Feb 2022 5:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൊഴിലാളി സൗഹൃദമാവാനൊരുങ്ങി ദുബായ്
X

തൊഴിലാളികളുടെ സുരക്ഷയ്ക്കായി പുതിയ ഉത്തരവുകള്‍ പുറത്തിറക്കി ദുബായ് സര്‍ക്കാര്‍. 1500 ദുബായ് ദിര്‍ഹം ശമ്പളമായി കൈപ്പറ്റുന്ന 50ല്‍ കൂടുതല്‍ തൊഴിലാളികളുള്ള എല്ലാ സംരംഭങ്ങളും തൊഴിലാളികള്‍ക്കായി താമസം ഒരുക്കണമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. തൊഴിലാളികളുടെ ഉന്നമനത്തിനായി ദുബായ് തൊഴില്‍ മന്ത്രാലയമാണ് പുതിയ ഉത്തരവിറക്കിയത്.

നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ, രാജ്യത്തെ വേനല്‍ ചൂട് അധികമാവുന്ന ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ പുറത്ത് പണിയെടുപ്പിക്കരുതെന്നും, നൂറില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിക്കണെന്നും ഉത്തരവില്‍ പറയുന്നു.

ഉയരമുള്ള സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിര്‍ബന്ധമായും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും എല്ലാ തൊഴിലിടങ്ങളിലും ഫസ്റ്റ് എയിഡ് കിറ്റും തീയണയ്ക്കാനുള്ള ഉപകരണങ്ങളും നിര്‍ബന്ധമായും കരുതണമെന്നും തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള പുതിയ ഉത്തരവില്‍ പറയുന്നു.

ഉത്തരവ് തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു.

STORY HIGHLIGHTS: Dubai ready to be workers friendly

Next Story