Top

ഏഴ് വയസുകാരനായ കാൻസർ ബാധിതന്റെ ആഗ്രഹം നിറവേറ്റി ദുബായ് പൊലീസ്

ആഢംബര കാറുകൾ കാണുകയാണെന്ന ഏഴ് വയസുക്കാരന്റെ ആഗ്രഹം ഒടുവില്‍ സാധിച്ച് കൊടുത്തത് ദുബായ് പൊലീസാണ്.

18 July 2022 11:51 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഏഴ് വയസുകാരനായ കാൻസർ ബാധിതന്റെ ആഗ്രഹം നിറവേറ്റി ദുബായ് പൊലീസ്
X

അബുദാബി: ഏഴ് വയസുകാരനായ ആദത്തിന്റെ ആഗ്രഹം നിറവേറ്റി ദുബായ് പൊലീസ്. ആഢംബര കാറുകൾ കാണുകയാണെന്ന ഈ ഏഴ് വയസുക്കാരന്റെ ആഗ്രഹം ഒടുവില്‍ സാധിച്ച് കൊടുത്തത് ദുബായ് പൊലീസാണ്. ഐറിഷുകാരനായ ആദം അർബുധ രോഗിയാണ്.

കാൻസർ ബാധിതനായ ആദത്തിന്റെ ആഗ്രഹം നിറവേറ്റാൻ സഹായം അഭ്യർത്ഥിച്ച് കുടുംബം മെയിൽ അയച്ചതോടെ കുട്ടിയുടെ ആഗ്രഹം നിറവേറ്റാൻ പൊലീസ് സഹായിക്കുകയായിരുന്നു. ദുബായ് പൊലീസിന്റെ ആഢംബര കാറുകളുടെ ദൃശ്യങ്ങളും സ്പോർട്സ് പെട്രോളിങ് കാറുകളുടെ ദൃശ്യങ്ങളുമാണ് പൊലീസ് ആദത്തെ കാണിച്ചത്.

തന്റെ അമ്മാവനൊപ്പമാണ് ആദം വീഡിയോകൾ കണ്ടത്. ഇത് കുട്ടിക്ക് കൂടുതൽ ഉന്മേഷവും സന്തോഷവും നൽകിയെന്നാണ് ആദത്തിന്റെ കുടുംബം പറയുന്നത്. ദുബായ് പൊലീസിനോടുള്ള നന്ദിയും കുടുംബം അറിയിച്ചു. പൊലീസ് ഡിപ്പാർട്ട്മെന്റുകളിൽ നിന്നും അന്താരാഷ്ട്ര താരങ്ങളിൽ നിന്നും ആദത്തിന് ആശംസ അറിയിച്ചു കൊണ്ട് നിരവധി സന്ദേശങ്ങളാണ് ലഭിച്ചത്.

story highlights: Dubai Police fulfilled the wish of a seven-year-old cancer patient


Next Story