Top

ദുബായിൽ പ്രവാസികളായ മോഷ്ടാക്കളെ പിടിക്കൂടി 'കുതിര പൊലീസ്'; അഭിനന്ദിച്ച് അധികൃതർ

ദുബായ് മൗണ്ടഡ് പൊലീസ് സ്റ്റേഷനിലെ ക്യാപ്റ്റന്‍ യൂസഫ് മുഹമ്മദ് അല്‍ മുല്ലയും ഫസ്റ്റ് ലെഫ്. അഹമ്മദ് റാശിദ് അല്‍ കഅബിയുമാണ് പ്രതികളെ കണ്ടെത്തിയത്.

15 Jun 2022 7:44 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ദുബായിൽ പ്രവാസികളായ മോഷ്ടാക്കളെ പിടിക്കൂടി കുതിര പൊലീസ്; അഭിനന്ദിച്ച് അധികൃതർ
X

ദുബായ്: മോഷണത്തിനായുള്ള ചര്‍ച്ചകള്‍ക്കിടയില്‍ പ്രതികളെ കണ്ടെത്തി ദുബായിലെ കുതിര പൊലീസ്. റാഷിദിയ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്രോളിങിനിടയിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട കാറിൽ നിന്ന് മൂന്ന് ഏഷ്യക്കാരെ ദുബായ് പൊലീസ് സംഘം പിടിക്കൂടിയത്. ദുബായ് മൗണ്ടഡ് പൊലീസ് സ്റ്റേഷനിലെ ക്യാപ്റ്റന്‍ യൂസഫ് മുഹമ്മദ് അല്‍ മുല്ലയും ഫസ്റ്റ് ലെഫ്. അഹമ്മദ് റാശിദ് അല്‍ കഅബിയുമാണ് പ്രതികളെ കണ്ടെത്തിയത്.

വാഹനം കണ്ടെത്തിയതോടെ ഫെഡറല്‍ ട്രാഫിക് സംവിധാനത്തിലൂടെ നടത്തിയ പരിശോധനയിലെ വിയോജിപ്പാണ് കൂടുതല്‍ പരിശോധനകളിലേക്ക് പൊലീസിനെ എത്തിച്ചത്. വാഹനം നിര്‍ത്താതെ കടന്നുകളയാന്‍ ശ്രമിച്ചപ്പോള്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം എത്തിയത്. കാറില്‍ നിന്ന് നാല് വാഹന നമ്പര്‍ പ്ലേറ്റുകളും മോഷണത്തിന് സഹായിക്കുന്ന ഉപകരണങ്ങളും 29 കുപ്പി ലഹരി പാനീയങ്ങളും കണ്ടെടുത്തിട്ടുണ്ട്.

തക്കയമയത്ത് കുതിര പൊലീസ് എടുത്ത നടപടിയിലൂടെയാണ് പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും സാധിച്ചത്. ദുബായ് പൊലീസ് ടീമിനിത് അഭിമാന മുഹൂര്‍ത്തമാണ്. കുതിര പൊലീസ് സംഘത്തിലെ ഇരു ഉദ്യോഗസ്ഥരേയും ദുബായ് പൊലീസ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ അഫയേഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂറി അഭിനന്ദിച്ചു.

Story Highlights : Dubai Police excels in performance; 'Horse police' nab burglars


Next Story

Popular Stories