Top

റമദാൻ: 7000 ഇഫ്താർ ഭക്ഷണം റോഡുകളിൽ വിതരണം ചെയ്ത് ദുബായ് പൊലീസ്

'അപകടരഹിത റമദാൻ' എന്ന ക്യാമ്പയ്നിങിന്റെ ഭാ​ഗമായാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.

12 April 2022 12:14 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

റമദാൻ: 7000 ഇഫ്താർ ഭക്ഷണം റോഡുകളിൽ വിതരണം ചെയ്ത് ദുബായ് പൊലീസ്
X

അബുദാബി: റമദാനിൽ 7000 ഇഫ്താർ ഭക്ഷണം റോഡുകളിൽ വിതരണം ചെയ്ത് ദുബായ് പൊലീസ്. 'അപകടരഹിത റമദാൻ' എന്ന ക്യാമ്പയ്നിങിന്റെ ഭാ​ഗമായാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. വിവിധ സന്നദ്ധസംഘടനകളുമായി സഹകരിച്ച് ദുബായ് പൊലീസാണ് വൈകുന്നേരങ്ങളിൽ യാത്രക്കാരായവർക്ക് ഭക്ഷണം നൽകുന്നത്.

റമദാനിൽ വൈകുന്നേരങ്ങളിലുണ്ടാകുന്ന തിരക്ക് കുറയ്ക്കുന്നതിനും അമിതവേഗത മൂലമുള്ള അപകടങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാനും ക്യാമ്പയിനിങ് സഹായിക്കുമെന്ന് ദുബായ് പൊലീസിലെ ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.

വിശുദ്ധ റമദാൻ മാസത്തിലും ട്രാഫിക് നിയമങ്ങൾ പാലിക്കണം. ഇഫ്താറിന് മണിക്കൂറുകൾക്ക് മുമ്പ് വേ​ഗത്തിൽ വാഹനങ്ങൾ ഓടിക്കരുതെന്നും ക്ഷമയും സംയമനവും കാണിക്കണമെന്നും അദ്ദേഹം യാത്രക്കാരായവരോട് ആഹ്വാനം ചെയ്തു. പുണ്യമാസത്തിൽ ഗതാഗതം നിയന്ത്രിച്ച് തിരക്ക് കുറയ്‌ക്കുന്നതിന് പ്രതിജ്ഞാബദ്ധരാണെന്ന് അൽ മസ്‌റൂയി പറഞ്ഞു. മസ്ജിദുകളുടെ പ്രവേശന ഭാ​ഗത്തും പുറത്തേക്ക് പോകുന്ന ഭാ​ഗത്തും വിശ്വാസികളുടെ സഞ്ചാരം സുഗമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

STORY HIGHLIGHTS: Dubai police distribute 7,000 Iftar food on the roads during this Ramadan

Next Story