Top

റോഡില്‍ കാറുകളുമായി അഭ്യാസ പ്രകടനം; ദുബായിയിൽ മൂന്ന് പേര്‍ അറസ്റ്റില്‍

ഇവര്‍ റോഡില്‍ നടത്തിയ പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെയാണ് സംഭവം ചര്‍ച്ചയായത്

6 May 2022 9:28 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

റോഡില്‍ കാറുകളുമായി അഭ്യാസ പ്രകടനം; ദുബായിയിൽ മൂന്ന് പേര്‍ അറസ്റ്റില്‍
X

ദുബായ്: കാറുകളുമായി റോഡില്‍ അഭ്യാസം നടത്തിയ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ റോഡില്‍ നടത്തിയ പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെയാണ് സംഭവം ചര്‍ച്ചയായത്. റാസല്‍ഖൈമയില്‍ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ട്രാഫിക് ആന്റ് പട്രോള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി കേണല്‍ സലീം ബൊര്‍ഹിബയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. യുഎഇയിൽ റോഡ് നിയമം ലംഘിക്കുന്നവര്‍ 2000 ദിര്‍ഹം വരെ പിഴ ഈടാക്കും. ഡ്രൈവിങ് ലൈസന്‍സിന് 23 ബ്ലാക്ക് പോയിന്റുകള്‍ ചുമത്തും. കൂടാതെ അഭ്യാസ പ്രകടനം കാണിച്ച വാഹനം 60 ദിവസത്തേക്ക് പൊലീസ് പിടിച്ചെടുക്കുകയും ചെയ്യും.

ജനങ്ങളുടെ സുരക്ഷയും റോഡിലൂടെ പോകുന്ന മറ്റു യാത്രക്കാരുടെയും സുരക്ഷയും കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനം. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസ് ഓപ്പറേഷന്‍ റൂമിന്റെ 999, 901 എന്നീ നമ്പറുകളില്‍ വിവരമറിയിക്കാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

STORY HIGHLIGHTS : THREE PEOPLE HAVE BEEN ARRESTED FOR PRACTICING WITH CARS ON THE ROAD

Next Story

Popular Stories