Top

അർധരാത്രി റോഡിൽ യുവാക്കൾ തമ്മിൽ പൊരിഞ്ഞ അടി, ദൃശ്യങ്ങൾ വൈറലായി; പിന്നാലെ അറസ്റ്റ്

23 July 2022 9:25 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

അർധരാത്രി റോഡിൽ യുവാക്കൾ തമ്മിൽ പൊരിഞ്ഞ അടി, ദൃശ്യങ്ങൾ വൈറലായി; പിന്നാലെ അറസ്റ്റ്
X

ദുബായ്: അർധരാത്രി പൊതുസ്ഥലത്ത് രൂക്ഷമായ തർക്കത്തിലേ‍ർപ്പെട്ട യുവാക്കളെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്. ആഫ്രിക്കൻ സ്വദേശികളായ ഏഴു പേരാണ് പിടിയിലായത്. അറസ്റ്റിലായവർ വസ്തുക്കൾ നശിപ്പിച്ചതായി പൊലീസ് പറഞ്ഞു. യുവാക്കൾ തമ്മിലുളള സംഘർഷം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് അറ്സ്റ്റ്.

തെരുവിൽ വാക്കേറ്റത്തിനിടെ യുവാക്കൾ ആയുധങ്ങളുമായി പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ തകർക്കുന്നതും ബഹളം വെക്കുന്നതും ദൃശ്യത്തിൽ കാണാമായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതികൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും ദുബായ് പൊലീസ് അറിയിച്ചു.

അസ്വീകാര്യമായ പെരുമാറ്റത്തിനെതിരെ പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം സംഭവങ്ങൾ കണ്ടാൽ ദുബായ് പൊലീസ് ആപ്പിലെ പൊലീസ് ഐ സേവനത്തിൽ അല്ലെങ്കിൽ എമർജൻസി ഹോട്ട്‌ലൈൻ നമ്പർ 999-ൽ വിളിച്ച് റിപ്പോർട്ട് ചെയ്യാനും പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.

ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യുന്നവർക്കും, ഷെയർ ചെയ്യുന്നവർക്കും പൊലീസ് മുന്നറിയിപ്പ് നൽകി. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള 2021 ലെ യുഎഇ ഫെഡറൽ ലോ നമ്പർ 34 ലെ ആർട്ടിക്കിൾ 52 അനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് 27,225 വരെ പിഴ ചുമത്താം. പൊതുതാൽപ്പര്യത്തിനോ ദേശീയ സമ്പദ്‌വ്യവസ്ഥയ്‌ക്കോ പൊതു ക്രമത്തിനോ പൊതുജനാരോഗ്യത്തിനോ ഹാനി വരുത്തിയാൽ കുറഞ്ഞത് ഒരു വർഷത്തെ തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയുമാണ് ശിക്ഷ.

STORY HIGHLIGHTS: Dubai police arrest seven after viral video shows violent armed fight

Next Story