Top

ദുബായിൽ ടൂറിസം, സാമ്പത്തിക വകുപ്പുകൾ ഒരുമിപ്പിക്കുന്നു

7 Nov 2021 9:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുബായിൽ ടൂറിസം, സാമ്പത്തിക വകുപ്പുകൾ ഒരുമിപ്പിക്കുന്നു
X

ദുബായിൽ സാമ്പത്തിക, ടൂറിസം വകുപ്പുകൾ ഒരുമിപ്പിക്കുന്നു. വിദേശ വ്യാപാരം ശക്തിപ്പെ‌ടുത്തുക എന്ന ലക്ഷ്യത്തോ‌ടെയാണ് ഇരു വകുപ്പുകളും ലയിപ്പിക്കുന്നത്. ഇതുപ്രകാരം ദുബായിൽ സാമ്പത്തിക, ടൂറിസം എന്ന ഒറ്റ വകുപ്പാണുണ്ടാവുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ മാറ്റം പ്രഖ്യാപിച്ചത്.

വ്യവസായ മേഖലയെ കൂടുതൽ വളർത്തുകയും വിദേശ വ്യാപാരം വികസിപ്പിച്ച് 2025 ഓ‌‌ടെ 2.5 കോടി വിനോദ സഞ്ചാരികളെ ആകർഷിക്കുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലെ ടൂറിസം വകുപ്പ് ഡയരക്ടർ ഹെലാൽ അൽ മാരിക്കായിരിക്കും ടൂറിസം, സാമ്പത്തിക വകുപ്പിന്റെ ചുമതല.

Next Story