Top

രാജ്യത്തെ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാന്‍ വാട്ടര്‍ സ്റ്റേഷനുകളുമായി ദുബായ് സര്‍ക്കാര്‍

നിലവില്‍ രാജ്യത്തെ 30 സ്ഥലങ്ങളിലാണ് വാട്ടര്‍ സ്റ്റേഷനുകൾ ഒരുക്കിയിട്ടുള്ളത്.

15 Feb 2022 12:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാജ്യത്തെ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാന്‍ വാട്ടര്‍ സ്റ്റേഷനുകളുമായി ദുബായ് സര്‍ക്കാര്‍
X

രാജ്യത്ത് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന് പുത്തന്‍ പദ്ധതിയുമായി ദുബായ് സര്‍ക്കാര്‍. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തുമാണ് 'ദുബായ് കാന്‍' എന്ന പദ്ധതി അവതരിപ്പിച്ചത്. ഒറ്റ തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് 25 ഫില്‍സ് പിഴ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സര്‍ക്കാര്‍ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

സൗജന്യമായി ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യാവുന്ന വാട്ടര്‍ സ്റ്റേഷനുകള്‍ രാജ്യത്തുടനീളം ഒരുക്കുന്നതിലൂടെ രാജ്യത്തെ പ്ലാസ്റ്റിക്ക് ഉപയോഗത്തിന്റെ തോത് കുറക്കുന്നതാണ് ദുബായ് കാന്‍ എന്ന പദ്ധതി.

പരിസ്ഥിതി സംരക്ഷിക്കുന്നതിനും രാജ്യത്തെ സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതിയൊരുക്കിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. നിലവില്‍ രാജ്യത്തെ 30 സ്ഥലങ്ങളിലാണ് പദ്ധതി ഒരുക്കിയിട്ടുള്ളത്.

STORY HIGHLIGHT: Dubai government starts water stations to reduce plastic consumption in the country

Next Story