Top

ഗ്ലോബല്‍ വില്ലേജ്; 27-ാം സീസണില്‍ ഒരുങ്ങുന്നത് 27 പുത്തന്‍ പവലിയനുകള്‍

ഏഷ്യന്‍ രാജ്യങ്ങളുടെ വൈവിധ്യവും സംസ്‌കാരവും പാരമ്പര്യവും പ്രദര്‍ശിപ്പിക്കുന്നതിനായി 'റോഡ് ഓഫ് ഏഷ്യ' എന്ന ആശയവും 27-ാം സീസണിന്റെ മാറ്റ് കൂട്ടുന്നതിനായി അരങ്ങേറും

4 Aug 2022 7:05 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഗ്ലോബല്‍ വില്ലേജ്; 27-ാം സീസണില്‍ ഒരുങ്ങുന്നത് 27 പുത്തന്‍ പവലിയനുകള്‍
X

അബുദാബി: ലോക രാജ്യങ്ങളുടെ സംഗമ വേദിയായ ഗ്ലോബല്‍ വില്ലേജിന്റെ 27-ാം സീസണില്‍ പുതിയതായി ഒരുങ്ങുന്നത് 27 പവലിയനുകള്‍. മുന്‍ സീസണുകളിലേത് പോലെ ആകര്‍ഷകമായ വിനോദങ്ങളും വ്യത്യസ്തമായ ഷോപ്പിങ്ങ് അനുഭവവുമായാണ് ഗ്ലോബല്‍ വില്ലേജ് ഒരുങ്ങുന്നത്.

യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റെയ്ന്‍, കുവൈറ്റ്, അഫ്ഗാനിസ്ഥാന്‍, ആഫ്രിക്ക, അമേരിക്ക, ചൈന, ഈജിപ്ത്, യൂറോപ്പ്, ഇന്ത്യ, ഇറാന്‍, ഒമാന്‍, ജപ്പാന്‍, സൗത്ത് കൊറിയ, ലെബനന്‍, മൊറോക്കോ, പാകിസ്താന്‍, പലസ്തീന്‍, സിറിയ, തായ്‌ലാന്റ്, തുര്‍ക്കി, യമെന്‍, റഷ്യ എന്നീ രാജ്യങ്ങളുടേയും അല്‍ സനാ, അല്‍ ഖലീഫാ ഫൗണ്ടേഷനുകളുടേയും പവലിയനുകളാണ് ഒരുങ്ങുന്നത്.

ഏഷ്യന്‍ രാജ്യങ്ങളുടെ വൈവിധ്യവും സംസ്‌കാരവും പാരമ്പര്യവും പ്രദര്‍ശിപ്പിക്കുന്നതിനായി 'റോഡ് ഓഫ് ഏഷ്യ' എന്ന ആശയവും 27-ാം സീസണിന്റെ മാറ്റ് കൂട്ടുന്നതിനായി അരങ്ങേറും. 2022 ഒക്ടോബര്‍ 25 മുതല്‍ 2023 ഏപ്രില്‍ വരെയാണ് 27-ാം സീസണ്‍. കഴിഞ്ഞ സീസണില്‍ 78 ലക്ഷം സന്ദര്‍ശകരാണ് ഗ്ലോബല്‍ വില്ലേജിലെത്തിയത്. കൊവിഡാനന്തരം ടൂറിസം മേഖലയിലെ യുഎഇയുടെ തിരിച്ചു വരവ് തെളിയിക്കുന്നതായിരുന്നു വിജയകരമായ 26-ാം സീസണ്‍.

Story Highlights: Dubai Global Village Reveals 27 New Pavilions for Season 27

Next Story