Top

രണ്ട് ഭീമന്‍ അനക്കോണ്ടകള്‍; തെക്കേ അമേരിക്കയില്‍ നിന്നും യുഎഇയിലേക്ക്

സിറ്റി വോക്കിലെ ഗ്രീന്‍ പ്ലാനറ്റിലാണ് പാമ്പുകളെ പാര്‍പ്പിച്ചിരിക്കുന്നത്

9 Aug 2022 10:58 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

രണ്ട് ഭീമന്‍ അനക്കോണ്ടകള്‍; തെക്കേ അമേരിക്കയില്‍ നിന്നും യുഎഇയിലേക്ക്
X

അബുദാബി: തെക്കേ അമേരിക്കയില്‍ നിന്നും യുഎഇയിലേക്ക് രണ്ട് ഭീമന്‍ അനക്കോണ്ടകളെ എത്തിച്ചു. മഞ്ഞ അനക്കോണ്ടകള്‍ ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളില്‍ ഒന്നാണ്. സിറ്റി വോക്കിലെ ഗ്രീന്‍ പ്ലാനറ്റിലാണ് പാമ്പുകളെ പാര്‍പ്പിച്ചിരിക്കുന്നത്. നാല് മീറ്റര്‍ നീളമാണ് ഈ പാമ്പിനുള്ളത്.

ഏറ്റവും എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന പാമ്പുകളാണ് അനക്കോണ്ടകള്‍. നാലു നിലകളുള്ള ബയോഡോമിന്റെ അടുത്തിടെ നവീകരിച്ച 'നോക്‌ടേണല്‍ വോക് ത്രൂ ഏരിയയില്‍' നിന്ന് ഇവയെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയും.

മുള്ളന്‍ പന്നി, അര്‍മാഡിലോസ്, ഉറുമ്പു തീനികളായ ഒരു തരം ജീവി, ബര്‍മീസ് പെരുമ്പാമ്പുകള്‍, തേളുകള്‍ എന്നിവയാണ് ഇവിടെയുള്ള മറ്റു ജീവികള്‍.തെക്കേ അമേരിക്കയിലുള്ള അനക്കോണ്ടകള്‍ ഇരയെ പിടിക്കാന്‍ അവയുടെ താടിയെല്ലുകളാണ് ഉപയോഗിക്കുന്നത്. അവയെ മുഴുവനായി വിഴുങ്ങുന്നതിനു മുമ്പ് ശ്വാസം മുട്ടിക്കാന്‍ അവയുടെ ശരീരമാണ് ഉപയോഗിക്കുക.

STORY HIGHLIGHTS: Dubai gets region's first anacondas as two giant snakes arrive

Next Story