Top

സാങ്കേതിക തകരാർ; ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുളള വിമാനങ്ങൾ വൈകും

18 March 2023 7:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാങ്കേതിക തകരാർ; ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുളള വിമാനങ്ങൾ വൈകും
X

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന ചില വിമാനങ്ങൾ ഇന്ന് അരമണിക്കൂറിലേറെ വൈകാൻ സാധ്യതയുണ്ടെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഡി എക്സ് ബി ടെർമിനൽ ഒന്നിലെ ചെക്ക് ഇൻ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാർ കാരണമാണ് തടസമുണ്ടായതെന്നും എയർപോർട്ടിന്റെ പ്രസ്താവനയിൽ പറയുന്നു.

"യാത്രക്കാർക്ക് അസൗകര്യമുണ്ടായതിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. കൂടുതൽ അപ്‌ഡേറ്റുകൾ നൽകുന്നത് തുടരും," എയർപോർട്ട് പ്രസ്താവനയിൽ അറിയിച്ചു. തകരാർ പരിഹരിച്ചെങ്കിലും വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

STORY HIGHLIGHTS: Dubai flights to be delayed due to technical glitch, DXB says

Next Story