Top

വളരുന്ന സൗഹൃദം; ദുബായിൽ നിന്നും ഇസ്രായേലിലേക്ക് ഇനി എമിറേറ്റ്സിന്റെ വിമാന സർവീസും

4 Nov 2021 1:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വളരുന്ന സൗഹൃദം; ദുബായിൽ നിന്നും ഇസ്രായേലിലേക്ക് ഇനി എമിറേറ്റ്സിന്റെ വിമാന സർവീസും
X

ഇസ്രായേലിലെ തെൽ അവീവിലേക്ക് ഇനി ദുബായുടെ എമിറേറ്റ്സ് ഫ്ലെെറ്റ്സിന്റെ ദൈനം ദിന സർവീസ്. ഡിസംബർ ആറ് മുതലാണ് സർവീസ്.

ദുബായിൽ നിന്നും ഉച്ചയ്ക്ക് 2.50 നായിരിക്കും ദിനംപ്രതിയുള്ള ഫ്ലൈറ്റ് പുറപ്പെടുക. വൈകുന്നേരം 4.25 ന് ബെൻ ​ഗുര്യൻ എയർപോർട്ടിൽ വിമാനമെത്തും. EK 932 എന്ന റിട്ടേൺ ഫ്ലൈറ്റ് തെൽ അവീവിൽ നിന്നും 6.25 നാണ് ദിവസവും പുറപ്പെടുക. രാത്രി 11.25 ന് വിമാനം ദുബായിലെത്തും. എമിറേറ്റ്സിന് പുറമെ എത്തിഹാഡ് എയർവേയ്സ്, ഇസ്രായേലിന്റെ AI AI എന്നീ വിമാനകമ്പനികൾ ഇസ്രായേൽ-യുഎഇ വിമാന സർവീസ് നടത്തുന്നുണ്ട്.

തെൽ അവീവ്-ദുബായ് വിമാനയാത്രയ്ക്ക് പ്രത്യേക ഇളവുകളും എമിറേറ്റ്സ് നൽകുന്നുണ്ട്. ദുബായ്-തെൽ അവീവ് യാത്രയിൽ സ്കൈ കാർ​ഗോ ചരക്ക് ശേഷി 20 ടൺ അനുവദിക്കും. മരുന്നുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ പച്ചക്കറികൾ എന്നിവയുടെ ഇറക്കുമതി വർധിപ്പിക്കാൻ വേണ്ടിയാണിത്. കഴിഞ്ഞ വർഷം യുഎഇയും ഇസ്രായേലും യുഎസിന്റെ മധ്യസ്ഥതയിൽ ഒപ്പു വെച്ച സമാധാന കരാറിന്റെ അടിസ്ഥാനത്തിലാണ് വിവിധ മേഖലകളിൽ യുഎഇയും ഇസ്രായേലും കൈകോർക്കുന്നത്. വാണിജ്യം, ടൂറിസം, പ്രതിരോധം തുടങ്ങിയ മേഖലകൾക്ക് പുറമെ ബഹിരാകാശ പദ്ധതികൾക്കും പരസ്പരം സഹകരക്കാനുള്ള ശ്രമങ്ങളും ഇരു രാജ്യങ്ങളും തു‌ടർന്നു വരികയാണ്.

Next Story

Popular Stories