Top

ദുബായ് വിമാനത്താവളത്തിലെത്തിയ യുവതിക്ക് പ്രസവ വേദന; ആശ്വാസമായി ദുബായ് എമര്‍ജന്‍സി സര്‍വീസും പൊലീസും

യുവതിയേയും കുട്ടികളേയും നാട്ടിലെത്തിക്കാനുള്ള സൗകര്യം അധികൃതര്‍ ഒരുക്കും

5 May 2022 5:35 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ദുബായ് വിമാനത്താവളത്തിലെത്തിയ യുവതിക്ക് പ്രസവ വേദന; ആശ്വാസമായി ദുബായ് എമര്‍ജന്‍സി സര്‍വീസും പൊലീസും
X

അബുദാബി: പ്രസവ വേദന വന്ന യുവതിയെ സഹായിച്ച് ദുബായ് വിമാനത്താവളത്തിലെ എമർജൻസി സർവീസും പൊലീസും. നാട്ടിലേക്കുള്ള വിമാനത്തിനായി ദുബായ് വിമാനത്താവളത്തിലെത്തിയ എതോപ്യന്‍ യാത്രക്കാരിക്കാണ് പ്രസവ വേദന അനുഭവപ്പെട്ടത്. ഇവര്‍ക്ക് തുണയായാത് ദുബായിലെ എമര്‍ജന്‍സി സര്‍വീസും പൊലീസുമാണ്. യുവതിയെ ആശുപത്രിയില്‍ എത്തിക്കാനും പരിചരണമൊരുക്കാനും ഇവര്‍ സഹായിച്ചു.

റിയാദില്‍ നിന്നും ദുബായ് വിമാനത്താവളത്തില്‍ എത്തിയ യുവതിക്കൊപ്പം മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. വിമാനമിറങ്ങി അടുത്ത വിമാനത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് എയര്‍പ്പോര്‍ട്ടിലെ ആംബുലന്‍സ് സംഘം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞും യുവതിയും സുഖമായി ഇരിക്കുന്നുണ്ടെന്നും ദുബായ് പൊലീസിലെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടര്‍ മേജര്‍ ജനറല്‍ അലി അതിഖ് ബിന്‍ ലഹേജ് പറഞ്ഞു.

ലത്തീഫ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലാണ് യുവതിയെ എത്തിച്ചത്. എമിറേറ്റ്‌സ് എയര്‍ലൈന്‍സിലെ ജീവനക്കാരും ദുബായ് പൊലീസ് ടീമും കുട്ടിയെയും യുവതിയെയും എയര്‍പോര്‍ട്ട് ഹോട്ടലിലേക്ക് മാറ്റി. യുവതിയെയും കുട്ടികളെയും നാട്ടിലെത്തിക്കാനുള്ള സൗകര്യം അധികൃതര്‍ ഒരുക്കും.

STORY HIGHLIGHTS : WOMAN IN LABOUR PAIN AT DUBAI AIRPORT, EMERGENCY SERVICE AND POLICE WITH ASSIATANCE

Next Story