യുഎഇയിൽ സ്ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഹൂതി വിമതര്‍
17 Jan 2022 10:27 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അബുദാബിയില്‍ രണ്ടിടത്തായി സ്ഫോടനം. രാജ്യാന്തര വിമാനത്താവളത്തിന്റെ നിര്‍മാണ മേഖലയിലും അബുദാബിയിലെ മുസഫയിലെ എണ്ണ ടാങ്കറുകളിലുമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ മൂന്ന് ഇന്ധന ടാങ്കറുകള്‍ക്ക് തീപിടിച്ചു. ആളപായമില്ല. ആക്രമണത്തിന്റെ ഉത്തരാവാദിത്വം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തു. ആക്രമണത്തിന്റെ വിശാദംശങ്ങള്‍ വരും മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തു വിടുമെന്ന് ഹൂതി സേനയുടെ പ്രതിനിധി അറിയിച്ചു.
ഡ്രോണ്‍ ആക്രമണമാണിതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ സംശയിക്കുന്നതെന്ന് അബുദാബി പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 2019 സെപ്റ്റംബർ 14 ന് ഹൂതി വിമതർ സൗദി അറേബ്യയിലെ എണ്ണ ടാങ്കറുകളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയിരുന്നു. ഇത് മേഖലയിൽ സംഘർഷാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
Next Story