Top

യുഎഇയിലെ റോഡുകളിൽ ‍ഡ്രൈവർമാരില്ലാത്ത വാഹനങ്ങളെത്തുന്നു; പ്രഖ്യാപനവുമായി ദുബായ് ഭരണാധികാരി

9 Nov 2021 10:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎഇയിലെ റോഡുകളിൽ ‍ഡ്രൈവർമാരില്ലാത്ത വാഹനങ്ങളെത്തുന്നു; പ്രഖ്യാപനവുമായി ദുബായ് ഭരണാധികാരി
X

യുഎഇയിലെ റോഡുകളിൽ ഡൈവ്രർമാരില്ലാത്ത വാഹനങ്ങൾ ഉടനെ എത്തിയേക്കും. ഡ്രൈവർലെസ് വാഹനങ്ങൾ റോഡിൽ ടെസ്റ്റ് ചെയ്യാനായി ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച അപേക്ഷയ്ക്ക് യുഎഇ കാബിനറ്റ് അനുമതി നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇത് സാധ്യമായാൽ യുഎസിനു ശേഷം ഡ്രൈവർ ലെസ്സ് വാഹനങ്ങൾ ടെസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ രാജ്യമായിരിക്കും യുഎഇ.

ഏപ്രിൽ മാസത്തിൽ യുഎഇ രാജകുമാരൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ഇതു സംബന്ധിച്ചുള്ള സൂചന നൽകിയിരുന്നു. 2023 ഓ‌ടു കൂ‌‌‌ടി ദുബായിൽ ഡ്രൈവർലെസ് വാഹനങ്ങൾ നിരത്തിലിറങ്ങുമെന്നായിരുന്നു ഇദ്ദേഹം പ്രഖ്യാപിച്ചത്. 2030 ൽ 4000 ത്തോളം ഡ്രൈവർലെസ് വാഹനങ്ങൾ ദുബായിലെ റോഡുകളിലിറങ്ങുമെന്നാണ് കരുതുന്നത്.

Next Story