മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസി യുവാവിന്റേത് അപകടമരണമെന്ന് സ്ഥിരീകരണം; ഡ്രൈവർ അറസ്റ്റിൽ
18 March 2023 8:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുബായ്: കഴിഞ്ഞ ദിവസം ദുബായ് ജബൽ അലിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസി യുവാവിന്റേത് അപകടമരണമെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവ് സ്വദേശി ഫവാസിനെ (23)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫവാസിനെ ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നുവെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്‍തു.
സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഫവാസ്. താമസ സ്ഥലത്ത് തിരിച്ചെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിന് സമീപം റോഡരികിൽ ഫവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫവാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. നാല് വർഷം മുമ്പാണ് ഫവാസ് ജോലിക്കായി ദുബായിൽ എത്തിയത്. അബ്‍ദുൽ സലീം - സുഹറ ദമ്പതികളുടെ മകനാണ് ഫവാസ്. റിഫ, സിനാൻ എന്നിവരാണ് സഹോദരങ്ങൾ.
STORY HIGHLIGHTS: death of the expatriate was identified as road accident, driver arrested
- TAGS:
- Dubai
- Expatriate
- Kozhikode