കൊവിഡ് വ്യാപനം; വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി ദുബായ്
ഇന്ത്യ, ബ്രസീല്‍, ബംഗ്ലാദേശ്, റഷ്യ, പാകിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്ക് കൊവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി.
30 Dec 2021 6:44 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ദുബായ് വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കി ഭരണകൂടം. അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രാക്കാരെ പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതടക്കമുളള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇന്ത്യ, ബ്രസീല്‍, ബംഗ്ലാദേശ്, റഷ്യ, പാകിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്ക് കൊവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി.
വാക്സീനെടുത്തവര്‍ക്ക് ഗ്രീന്‍പാസ് നിര്‍ബന്ധമാക്കി. വാക്സിനെടുക്കാത്തവരാണെങ്കില്‍ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും നിര്‍ദേശമുണ്ട്. പിസിആര്‍ പരിശോധന നിര്‍ബന്ധമല്ലാതിരുന്ന യുകെയില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്കും പരിശോധന നടത്താന്‍ നിര്‍ദ്ദേശമുണ്ട്. യുകെയില്‍ നിന്നുമെത്തുന്നവര്‍ യാത്രക്ക് 72 മണിക്കൂറിനുളളിലെടുത്ത കൊവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാഫലവും ഹാജരാക്കണം.
ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്താന്, ശ്രീലങ്ക, സുഡാന് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ദുബായില്‍ താമസിക്കുന്നവര്‍ക്കും പരിശോധന നിര്‍ബന്ധമാണ്. താമസക്കാര്‍ക്ക് ദുബായില്‍ തിരിച്ചെത്തുന്നവര്‍ക്ക് ജിഡിആര്‍എഫ്എ, ഐസിഎ അനുമതിയും ആവശ്യമാണ്.
വിവിധ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന യാത്രാക്കാരില്‍ നിന്നും തെരഞ്ഞെടുത്ത ചിലരിലും പിസിആര്‍ പരിശോധന നടത്താനാണ് തീരുമാനം. കൊവിഡ് പോസിറ്റീവാകുന്നവര്‍ പത്ത് ദിവസം ക്വാറന്റീനില്‍ പ്രവേശിക്കണം. നെഗറ്റീവായവര്‍ സ്വയം ഐസൊലേഷനില്‍ കഴിയേണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, കൊവിഡ് വ്യപനത്തെ തുടര്‍ന്ന് പുതുവത്സരാഘോഷങ്ങള്‍ കരുതലോടെ വേണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. ദുബായില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 3000 ദിര്‍ഹമാണ് പിഴ. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുളള ഇന്‍ഡോര്‍- ഔട്ട്ഡോര്‍ പരിപാടികളില്‍ മാസ്ക് നിര്‍ബന്ധമാണ്. ആഘോഷങ്ങളോടനുബന്ധിച്ചുളള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ദുബായിലെ 29 ഇടങ്ങളില്‍ ഇത്തവണ പുതുവത്സര വെടിക്കെട്ട് കാണാനുളള അവസരമുണ്ട്. ആഘോഷങ്ങളില്‍ പങ്കുചേരുമ്പോള്‍ ആരോഗ്യവും സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.
- TAGS:
- Dubai
- UAE
- Covid-19
- Omicron Alert