യുഎഇയിൽ കൊവിഡ് കേസുകൾ കുറയുന്നു
407 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്
6 March 2022 11:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ദുബായ്: യുഎഇയിലെ കൊവിഡ് കേസുകള്‍ വീണ്ടും കുറഞ്ഞു. ഇന്ന് 407 പുതിയ കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തതായി യുഎഇ ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. മാത്രമല്ല കഴിഞ്ഞ 24 മണിക്കൂറിനിടെ 1,399 പേര്‍ക്ക് രാജ്യത്ത് കൊവിഡ് ഭേദമായെന്നും മന്ത്രാലയം അറിയിച്ചു. 37,478 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് യുഎഇയില്‍ ചികിത്സയിലുള്ളത്. 3,99,776 കൊവിഡ് പരിശോധനകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
നിലവിലിതുവരെ 8,82,884 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് ബാധിച്ചത്. 2,301 പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന് നഷ്ടമായതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 139.7 മില്യണ്‍ കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ പൊതുയിടങ്ങളില്‍ മാസ്ക്കുള്പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ ആരോഗ്യ മന്ത്രാലയം ഒഴിവാക്കിയിരുന്നു.
STORY HIGHLIGHTS: Covid cases are declining in the UAE