Top

സാമ്പത്തിക നിക്ഷേപ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തും; യുഎഇ ,ഇന്ത്യന്‍, ഫ്രാന്‍സ് ധാരണ

സാമ്പത്തിക മുന്നേറ്റം, സുസ്ഥിര വികസനം എന്നിവയായിരുന്നു പ്രധാന ചര്‍ച്ച വിഷയം

20 Sep 2022 9:49 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സാമ്പത്തിക നിക്ഷേപ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തും; യുഎഇ ,ഇന്ത്യന്‍, ഫ്രാന്‍സ് ധാരണ
X

അബുദാബി: സാമ്പത്തിക നിക്ഷേപ മേഖലകളില്‍ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ച് യുഎഇ, ഇന്ത്യന്‍, ഫ്രാന്‍സ്. മൂന്ന് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ പൊതു സമ്മേളനത്തിന്റെ ഭാഗമായാണ് ചര്‍ച്ച നടന്നത്.

യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍,ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിന്‍ കൊളോന എന്നിവര്‍ നിലപാടുകള്‍ അവതരിപ്പിച്ചു. സാമ്പത്തിക മുന്നേറ്റം, സുസ്ഥിര വികസനം എന്നിവയായിരുന്നു പ്രധാന ചര്‍ച്ച വിഷയംസാമ്പത്തിക മുന്നേറ്റം, സുസ്ഥിര വികസനം എന്നിവയായിരുന്നു പ്രധാന ചര്‍ച്ച വിഷയം. കൂടാതെ ഊര്‍ജം, ഭക്ഷ്യ സുരക്ഷ ഉള്‍പ്പെടെയുള്ള മേലഖലകളില്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നിവയും ചര്‍ച്ചയുടെ ഭാഗമായിരുന്നു.

യുഎന്‍ പൊതു സഭയുടെ സമ്മേളനത്തിന്റെ അനുബന്ധമായി നടന്ന ചര്‍ച്ച ഏറെ ഫലപ്രദമായിരുന്നുവെന്ന് ഡോ. എസ് ജയശങ്കര്‍ പറഞ്ഞു. പൊതു വിഷയങ്ങളില്‍ സമാന നിലപാടുകള്‍ പങ്കുവെക്കുന്ന രാജ്യങ്ങള്‍ എന്ന നിലയ്ക്ക് ജനങ്ങളുടെ മെച്ചപ്പെട്ട ജിവിതം ഉറപ്പാക്കാനുള്ള ലക്ഷ്യത്തില്‍ ഏറെ നിര്‍വഹിക്കാനുണ്ടുണ്ടെന്ന് ഡോ.എസ്് ജയശങ്കറും ശൈഖ് അബ്ദുല്ലയും അഭിപ്രായപ്പെട്ടു. യുഎഇ വ്യവസായ, സാങ്കേതിക വിദ്യ വകുപ്പ് മന്ത്രി ഡോ. സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ജാബിര്‍, വിദേശകാര്യ സഹമന്ത്രി ലന സാകി നുസൈബ തുടങ്ങിയവര്‍ പങ്കെടുത്തു.

STORY HIGHLIGHTS: cooperation in economic investment areas uae india france understanding

Next Story