ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ വീഴ്ച്ചവരുത്തിയാൽ സ്ഥാപനങ്ങൾക്ക് പിഴ
രാജ്യത്ത് വേജ് പ്രൊട്ടക്ഷൻ സിസ്റ്റം നിലനിൽക്കുന്നുണ്ട്.
12 Jan 2022 7:17 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അബുദാബി: രാജ്യത്തെ സ്ഥാപനങ്ങളോട് ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകണമെന്ന് ഓർമ്മിപ്പിച്ച് യുഎഇ അധികൃതർ. ബാങ്ക് അക്കൗണ്ടുകൾ വഴി ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകണമെന്നാണ് മാനവ വിഭവ ശേഷി സ്വദേശി വൽക്കരണമന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നത്. ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ ചുമത്തും
രാജ്യത്ത് വേജ് പ്രൊട്ടക്ഷൻ സിസ്റ്റം നിലനിൽക്കുന്നുണ്ട്. നിശ്ചിത സമയത്ത് തൊഴിലാളികൾക്ക് ശമ്പളം നൽകണം. തൊഴിലാളികൾ ജോലി ചെയ്താൽ കൃത്യ സമയത്ത് ശമ്പളം ലഭിക്കുവാനുളള അവകാശം ഉണ്ടെന്നും മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം അണ്ടർ സെക്രട്ടറി പറഞ്ഞു.
- TAGS:
- UAE
- PRAVASI LIFE
Next Story