Top

യുഎഇയിൽ ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ; എല്ലാവരേയും അറസ്റ്റ് ചെയ്യാൻ ഉത്തരവ്

യുഎഇയിലെ അല്‍ ഐന്‍, അല്‍ വഹ്‍ദ ടീമുകള്‍ തമ്മിലായിരുന്നു ഫുട്ബോൾ മത്സരം.

13 March 2022 4:53 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎഇയിൽ ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ; എല്ലാവരേയും അറസ്റ്റ് ചെയ്യാൻ ഉത്തരവ്
X

അബുദാബി: യുഎഇയിൽ ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരേയും അറസ്റ്റ് ചെയ്യാൻ അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. അൽ നഹ്യാൻ സ്റ്റേഡിയത്തിൽ നടന്ന അഡ്‍നോക് പ്രോ ലീഗ് മത്സരത്തിനിടെയായിരുന്നു സംഭവം.

യുഎഇയിലെ അല്‍ ഐന്‍, അല്‍ വഹ്‍ദ ടീമുകള്‍ തമ്മിലായിരുന്നു ഫുട്ബോൾ മത്സരം. ഇതിനിടെയായിരുന്നു ഒരു വിഭാ​ഗം ആരാധകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇവർ ഏറ്റുമുട്ടുന്നതിന്റെ വീ‍ഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. നിയമം ലംഘനങ്ങൾ അം​ഗീകരിച്ച് തരില്ല. ക്ലബ് ആരാധകരുടെ ആവേശം മറ്റുള്ളവരുടെ ജീവനും സുരക്ഷയ്‍ക്കും ഭീഷണിയായി മാറുന്നത് അനുവദിക്കാനാവില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

STORY HIGHLIGHTS: Clash Between Fans During a Football Match in the UAE; Order to Arrest All

Next Story

Popular Stories