Top

അജ്മാനിൽ സ്കൂൾ ബസിടിച്ച് 12കാരി മരിച്ചു

അപകടം നടന്നയുടൻ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

17 Feb 2022 9:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അജ്മാനിൽ സ്കൂൾ ബസിടിച്ച് 12കാരി മരിച്ചു
X

അജ്മാനിൽ സ്കൂൾ ബസിടിച്ച് 12കാരി മരിച്ചു. അജ്മാനിലെ അൽ ഹമീദിയ്യയിലാണു ദാരുണ സംഭവം. ഡ്രൈവർ പെൺകുട്ടി പിറകിൽ നിൽക്കുന്നത് ശ്രദ്ധിക്കാതെ സ്കൂൾ ബസ് ‍പിറകോട്ട് എടുത്തതാണ് അപകടത്തിന് കാരണം. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച അജ്മാൻ പൊലീസ് അനുശോചനം അറിയിച്ചു.

അപകടം നടന്നയുടൻ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂൾ ബസിൽ സുപ്പൈർവൈസർ ഇല്ലായിരുന്നുവെന്നാണ് വിവരം. ഏഷ്യൻ വംശജനാണ് ബസ് ഓടിച്ചിരുന്നത്. പെൺകുട്ടിയുടെ മരണം സംബന്ധിച്ച് അജ്മാൻ പട്രോളിങ് വകുപ്പ് തലവൻ ലഫ്.കേണൽ സൈഫ് അബ്ദുല്ല അൽഫലാസി സ്ഥിരീകരണം നടത്തിയിട്ടുണ്ട്.

STORY HIGHLIGHTS: ഴus accident 12 year old died in Ajman

Next Story