Top

'പട്ടിണി ചിത്രങ്ങള്‍ ഉപയോഗിക്കില്ല'; സ്വകാര്യതയേയും അന്തസിനേയും ബഹുമാനിച്ച് സക്കാത്ത് നടത്തുമെന്ന് ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്‍

യുഎഇ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയാണ് ദി ബിഗ് ഹാർട്ട് ഫൗണ്ടേഷൻ

5 April 2022 7:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പട്ടിണി ചിത്രങ്ങള്‍ ഉപയോഗിക്കില്ല; സ്വകാര്യതയേയും അന്തസിനേയും ബഹുമാനിച്ച് സക്കാത്ത് നടത്തുമെന്ന് ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്‍
X

ഷാർജ: അഭയാർത്ഥികളുടെ സ്വകാര്യതയേയും അന്തസിനേയും ബഹുമാനിച്ച് സക്കാത്ത് നടത്തുമെന്ന് ഷാർജയിലെ ദി ബിഗ് ഹാർട്ട് ഫൗണ്ടേഷൻ. കഷ്ടപ്പാടിന്റെയും ദാരിദ്രത്തിന്റെയും ചിത്രങ്ങൾ ഉപയോഗിക്കാതെയാവും സംഘടന ഇത്തവണ ക്യാമ്പെയ്‌ൻ നടത്തുക. യുഎഇ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയാണ് ദി ബിഗ് ഹാർട്ട് ഫൗണ്ടേഷൻ.

''ഭക്ഷണം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം എന്നിവ നൽകുന്നതിന് തുല്യമായ ഒരു മാനുഷിക പ്രവൃത്തിയാണ് അഭയാർത്ഥികളുടെയും മറ്റുളള മനുഷ്യരുടെയും സ്വകാര്യതയെയും അന്തസ്സിനെയും ബഹുമാനിക്കുക എന്നത്. 'ആരാണ് ഞാൻ' എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പെയ്‌നിലൂടെ ദയനീയമായ ചിത്രങ്ങൾ പരസ്യപ്പെടുത്തി ശ്രദ്ധ പിടിച്ചു പറ്റുന്നതിനുപകരം, അഭയാർത്ഥികളുടെ കഥകൾ അവർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരെ പിന്തുണയ്ക്കുന്ന പരിചിത മുഖങ്ങളിലൂടെ പറയും", സംഘടന ഡയറക്ടർ മറിയം അൽ പറഞ്ഞു.

ലബനൻ, പലസ്തീൻ, യുഎഇയിലെ ബിഗ് ഹാർട്ട് എജ്യുക്കേഷണൽ സെന്റർ എന്നിവടങ്ങളിലെ അഭയാർത്ഥികളും മറ്റാളുകളും ആയിരിക്കും പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. ക്യാമ്പെയ്‌നിലൂടെ സമാഹരിക്കുന്ന സകാത്തും സംഭാവനകളും ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്കായി ഉപയോഗിക്കും.

പലസ്തീനിയൻ നഗരമായ കൽഖില്യയിലെ ദി ബിഗ് ഹാർട്ട് സ്കൂളിലെ സംസാര-ശ്രവണ വൈകല്യമുള്ള കുട്ടികൾക്കും ഗാസയിലെ ഫാക്കൽറ്റി ഓഫ് മെഡിസിനിലെ ബിരുദ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് നൽകും.

Story highlights: Big heart foundation launch call for donations without using images of suffering

Next Story