ദുബായിൽ ബന്ധുവായ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച ഏഷ്യക്കാരന് തടവ് ശിക്ഷ
ഭക്ഷണത്തെച്ചൊല്ലി നടന്ന തർക്കമാണ് കൊലപാതക ശ്രമത്തിലെത്തിയത്
6 Jun 2022 7:12 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ദുബായ്: ബന്ധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഷ്യക്കാരനായ പ്രവാസിക്ക് ആറുമാസം തടവ് ശിക്ഷ. ദുബായ് ക്രിമിനൽ കോടതിയുടേതാണ് വിധി. സത്വ ഏരിയയിൽ ഒരു ഫ്ളാറ്റിലാണ് പ്രതിയും പരാതിക്കാരിയും താമസിച്ചിരുന്നത്. ഭക്ഷണത്തെച്ചൊല്ലി നടന്ന തർക്കമാണ് കൊലപാതക ശ്രമത്തിലെത്തിയത്.
പരാതിക്കാരിയുടെ വയറിൽ പ്രതി കത്തികൊണ്ട് കുത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശാസ്ത്രക്രിയ വിധേയമാക്കുകയും ചെയ്കു. പബ്ലിക് പ്രോസിക്യൂഷന് നൽകിയ മൊഴിയിലാണ് യുവതി സംഭവങ്ങൾ വ്യക്തമാക്കിയത്. വഴക്കിനിടെ ഫ്ളാറ്റിൽ നിന്നും ഇറങ്ങി പോവുമ്പോഴാണ് പ്രതി കത്തി കൊണ്ട് കുത്തിയത്. നിലത്ത് വീണ യുവതിയെ ഇടിക്കുകയും ചെയ്തിട്ടുണ്ട്. മനപൂർവ്വമല്ല കുത്തിയതെന്ന് പ്രതി കോടതിയെ അറിയിച്ചിരുന്നു.
Story highlight : Asian man jailed for trying to kill relative in Dubai
- TAGS:
- pravasi