Top

ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തിൽ അനുശോചനമറിയിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി യുഎഇയിൽ എത്തും

ബ്രിട്ടീഷ് പ്രധാനമന്ത്രി ഞായറാഴ്ച്ച യുഎഇയിലേക്ക് പോകുമെന്ന് ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു.

14 May 2022 10:19 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തിൽ അനുശോചനമറിയിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി യുഎഇയിൽ എത്തും
X

അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മരണത്തില്‍ നേരിട്ട് അനുശോചനം രേഖപ്പെടുത്താന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സൺ യുഎഇലേക്ക്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഞായറാഴ്ച്ച യുഎഇയിലേക്ക് പോകുമെന്ന് ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു.

ബ്രീട്ടിഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം യുണൈറ്‌റഡ് കിംഗ്ഡവും യുണൈറ്റഡ് അറബ് എമിറേറ്റുകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുമെന്നും പ്രസ്താവനയില്‍ പറയുന്നു. 'ഒരു ജ്ഞാനിയും ബഹുമാന്യനുമായ നേതാവിനെയാണ് നഷ്ട്മായത്'. എന്നാണ് ബ്രീട്ടിഷ് പ്രധാനമന്ത്രി ജോണ്‍സണ്‍ ഷെയ്ഖിന്റെ മരണത്തില്‍ അനുശോചിച്ച് പറഞ്ഞത്. മാര്‍ച്ചില്‍ ഗള്‍ഫ് മേഖലകള്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ ജോണ്‍സണ്‍ എമിറേറ്റ്‌സിലും പോയിരുന്നു.

73ക്കാരനായ മുന്‍ പ്രസിഡന്റ് ഷെയ്ക്ക് ഖലീഫയുടെ മരണത്തെ തുടര്‍ന്ന് ശനിയാഴ്ച്ച ഷെയ്ഖ് മുഹമ്മദ് ഗള്‍ഫ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റു.

Story highlights: And the British Prime Minister to offer condolences on the construction of Sheikh Khalifa


Next Story

Popular Stories