Top

യുഎഇയിലെ പ്രധാന നഗരങ്ങളില്‍ നിന്നുമുള്ള വിമാന ടിക്കറ്റിന് തീവില

നിലവിൽ ചില എയർലൈനുകൾ കൊവിഡിന് മുമ്പുള്ളതിനെക്കാൾ 30 ശതമാനം വരെ ഉയർന്ന ടിക്കറ്റ് നിരക്ക് ഈടക്കുന്നുണ്ട്

12 May 2022 1:56 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

യുഎഇയിലെ പ്രധാന നഗരങ്ങളില്‍ നിന്നുമുള്ള വിമാന ടിക്കറ്റിന് തീവില
X

അബുദാബി: മഹാമാരിക്ക് ശേഷം എയർലൈൻ കമ്പനികൾ തിരിച്ചെത്തുമ്പോൾ നിരക്കുകളിൽ വലിയ മാറ്റം. ഈ വേനൽക്കാലത്ത് ദുബായിൽ നിന്നും അബുദാബിയിൽ നിന്നുമുള്ള വിമാന ടിക്കറ്റുകൾ കീശ കാലിയാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിലവിൽ ചില എയർലൈനുകൾ കൊവിഡിന് മുമ്പുള്ളതിനെക്കാൾ 30 ശതമാനം വരെ ഉയർന്ന ടിക്കറ്റ് നിരക്ക് ഈടക്കുന്നുണ്ട്.

യുഎഇയിൽ നിന്ന് നേരിട്ട് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 2019 നെ അപേക്ഷിച്ച് 22 ശതമാനം വരെ ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ദുബായ് - മുംബൈ എമിറേറ്റ്‌സ് ടിക്കറ്റുകൾക്ക് ജൂൺ മുതൽ 1455 ദിർഹമാവും. ദുബായിൽ നിന്നും മനില, ഫിലിപ്പീൻസ്, ലണ്ടൻ എന്നിവിടങ്ങളിലേക്കുള്ള നിരക്കുകളും നിലവിൽ കൂടിയിട്ടുണ്ട്. ഇത്തിഹാദ് എയർവൈസ് മനിലയിലേക്ക് 2150 ദിർഹമാണ് ഈടാക്കിയിരുന്നത്. 4000 ദിർഹം വരെ ലണ്ടനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയർന്നിരുന്നു.

മഹാമാരിക്ക് ശേഷം യാത്രക്കാരുടെയെണ്ണം കൂടിയതും ജെറ്റ് ഇന്ധന വില വർദ്ധിച്ചതും ഇന്ധന ലഭ്യതയും-വിതരണവും എയർലൈൻനുകൾ ടിക്കറ്റിന്റെ വിതരണവും വിലയും ഉയർത്തുന്നതിന് കാരണമായി. ജൂലായ് - ആഗസ്റ്റ് വരെ നിരക്കുകൾ ഇതുപോലെ തുടരുമെന്നാണ് വിലയിരുത്തലുകൾ. ഈ സാഹചര്യത്തിൽ വേനൽക്കാല യാത്രകളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതാണ് യാത്രക്കാർക്ക് ലാഭമെന്ന് വീഗോ, സിഇഒ റോസ് വിച്ച് അഭിപ്രായപ്പെട്ടു.

Story highlights: Air tickets price increase from Dubai and Abu Dhabi

Next Story

Popular Stories