Top

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൈകുന്നു; ദുരിതത്തിലായി യാത്രക്കാര്‍

ഇന്ന് രാത്രി 7.45 ന് വിമാനം പുറപ്പെടുമെന്നാണ് എയര്‍ഇന്ത്യ അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് ശനിയാഴ്ച പുലര്‍ച്ചെ 1.30 ന് ആയിരിക്കുമെന്ന് തിരുത്തി

27 May 2022 11:11 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൈകുന്നു; ദുരിതത്തിലായി യാത്രക്കാര്‍
X

അബുദാബി: യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി 11 40 ന് അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വിമാനമാണ് വൈകിയത്. 150 ലധികം യാത്രക്കാരാണ് അബുദാബി വിമാനത്താവളത്തിനുള്ളില്‍ നാട്ടിലേക്ക് മടങ്ങാനായി എത്തിയത്. ഇതില്‍ റസിഡന്‍സ് വിസക്കാരെ വിമാനത്താവളത്തിന് പുറത്താക്കിയും അറുപതോളം സന്ദര്‍ശക വിസക്കാരെ വിമാനത്താമളത്തിനുള്ളിലിരുത്തിയുമാണ് അധികൃതര്‍ വിമാനത്താവളത്തിലെ തിരക്ക് കുറച്ചത്.

ഇന്നലെ രാത്രി 9 മണിയോടെ പുറപ്പെടേണ്ട വിമാനം ഒരു ദിവസം മുന്‍പ് 11.40 ലേക്ക് സമയം മാറ്റിയതായി അറിയിപ്പ് നല്‍കിയിരുന്നു. ഇതനുലരിച്ച് എട്ടുമണിക്കാണ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ എത്തിയത്. ഇവിടെ എത്തിയപ്പോഴാണ് സമയം 3 മണിയിലേക്ക് മാറ്റിയെന്നറിയിച്ചത്. വീണ്ടും യാത്രക്കാര്‍ മണിക്കൂറുകള്‍ കാത്തുനിന്നു. 3 മണിക്ക് ശേഷവും കാത്തിരിപ്പു തുടര്‍ന്നപ്പോള്‍ യാത്രക്കാര്‍ കാരണം അന്വേഷിച്ചു. എയര്‍ഇന്ത്യ അധികൃതരുടെ പ്രതികരണം വ്യക്തമായതായിരുന്നില്ല. ഇതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു.

പിന്നീട് ഇന്ന് രാത്രി 7.45 ന് വിമാനം പുറപ്പെടുമെന്നാണ് എയര്‍ഇന്ത്യ അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് ശനിയാഴ്ച പുലര്‍ച്ചെ 1.30 ന് ആയിരിക്കുമെന്ന് തിരുത്തി. ചികിത്സയും മരണവും മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരും ഇക്കൂട്ടത്തിലുണ്ട്. നിലവില്‍ നേരിട്ട സാങ്കേതിക പ്രശ്‌നമോ, തടസമോ എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. സമയക്രമം പാലിക്കാതെ യാത്രക്കാരെ വലക്കുന്നത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടരുകയാണ്.

STORY HIGHLIGHTS: Air India flight delayed passengers are distress


Next Story

Popular Stories