Top

അബുദാബി അൽ ബത്തീൻ എക്‌സിക്യൂട്ടീവ് വിമാനത്താവളം ഇന്ന് മുതൽ രണ്ടു മാസത്തേക്ക് അടച്ചിടും

നവീകരണ പ്രവൃത്തി കഴിഞ്ഞാൽ വലിയ വിമാനങ്ങൾക്കും സർവീസുകൾ നടത്താനാവും

11 May 2022 10:15 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

അബുദാബി അൽ ബത്തീൻ എക്‌സിക്യൂട്ടീവ് വിമാനത്താവളം ഇന്ന് മുതൽ രണ്ടു മാസത്തേക്ക് അടച്ചിടും
X

അബുദാബി: അബുദാബി അൽ ബത്തീൻ എക്‌സിക്യൂട്ടീവ് എയർപോർട്ട് ഇന്ന് മുതൽ രണ്ടു മാസത്തേക്ക് നവീകരണ പ്രവർത്തനങ്ങൾക്കായി അടച്ചിടും. ജൂലായ് 20 വരെയാണ് റൺവേ നവീകരണത്തിനായി അടച്ചിടുക. ഇക്കാലയളവിൽ ഹെലികോപ്റ്ററുകൾക്ക് മാത്രമാണ് സർവീസുകൾ നടത്താൻ അനുമതി നൽകിയിട്ടുള്ളത്.

നവീകരണ പ്രവൃത്തി പൂർത്തിയായാൽ വലിയ വിമാനങ്ങൾക്കും സർവീസുകൾ നടത്താനാവുമെന്നാണ് വിമാനത്താവള അധികൃതർ വ്യക്തമാക്കുന്നു. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ആദ്യത്തെ സ്വകാര്യ ജെറ്റ് വിമാനത്താവളമാണ് അൽ ബത്തീൻ എക്‌സിക്യൂട്ടീവ് എയർപോർട്ട്. 50 സ്വകാര്യ ജെറ്റുകൾ വരെ സ്റ്റാൻഡ് കപ്പാസിറ്റിയുള്ള വിമാനത്താവളമാണിത്. ഇവിടെ നിലവിൽ അൽ ജാബിർ ഏവിയേഷൻ, ഫാൽകോൺ ഏവിയേഷൻ സർവ്വീസ്, റോറ്റ്‌ന ജെറ്റ് എന്നിവയാണ് വിമാനത്താവളത്തിലെത്തുന്നത്.

1960ൽ തുറന്നു പ്രവർത്തിക്കാനാരംഭിച്ച അൽ ബത്തീൻ എക്‌സിക്യൂട്ടീവ് വിമാനത്താവളം 1982 വരെ അബുദാബിയിലെ പ്രധാന വിമാനത്താവളമായിരുന്നു. പൂർണമായും വിപുലീകരണ പ്രവൃത്തി പൂർത്തിയാക്കി ജൂലായ് 21 ന് തന്നെ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വലിയ വിമാനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിലൂടെ അബുദാബിയിലെ പ്രധാന വിമാനത്താവളമെന്ന പേരിൽ വീണ്ടും അൽ ബത്തീൻ അറിയപ്പെടും.

story highlights: Abudhabi Al Bateen Airport closed for 2 months

Next Story

Popular Stories