Top

'ഹെഡ്‌ലൈറ്റ് ഇടാതെ ബൈക്കോടിച്ച് അപകടം'; കാല്‍നടയാത്രികന് 12.8 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി

3 Aug 2022 11:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹെഡ്‌ലൈറ്റ് ഇടാതെ ബൈക്കോടിച്ച് അപകടം; കാല്‍നടയാത്രികന് 12.8 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി
X

അബുദാബി: കാല്‍നടയാത്രികനെ അപകടപ്പെടുത്തിയ ബൈക്ക് യാത്രികനോട് 1,282,504.49 രൂപ നഷ്ടപരിഹാരം നല്‍കാൻ ആവശ്യപ്പെട്ട് അബുദാബി കോടതി. വാഹനത്തിന്റെ രാത്രി ഹെഡ്‌ലൈറ്റ് ഇടാതെ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായത്. കാല്‍നടയാത്രികന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. ബൈക്ക് യാത്രികനും അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനവും 21,437,653 രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

രാത്രിയില്‍ ഇരുട്ട് നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ബൈക്ക് യാത്രികന്‍ ലൈറ്റ് ഓണ്‍ ചെയ്തില്ലെന്നും അതുമൂലമാണ് തനിക്ക് ഗുരുതരമായ പരുക്കേറ്റതെന്നും ഹർജിക്കാരൻ പറഞ്ഞു. അപകടത്തില്‍ തലയ്ക്കും വലതുകാലിനും പരുക്കുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിൽ പറയുന്നു. അപകടം കാരണം തനിക്ക് ജോലി നഷ്ടമായെന്നും മാനസികമായി ബുദ്ധിമുട്ടുകളുണ്ടായെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.

കാല്‍നടയാത്രികനെ അപകടപ്പെടുത്തിയതിന് അബുദാബി ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പ്രതിക്ക് നേരത്തെ പിഴയും ശിക്ഷയും വിധിച്ചിരുന്നു. ബൈക്ക്‌യാത്രികനും അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനവും 643,129 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു വിധി. എന്നാല്‍ നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. കാല്‍നടയാത്രികന്റെ കോടതി ചെലവും പ്രതി വഹിക്കാനും നിര്‍ദേശമുണ്ട്.

STORY HIGHLIGHTS: Abu Dhabi motorcyclist ordered to pay 12.8 lakh rupees for running over pedestrian

Next Story