അബുദാബിയില്‍ റോഡിലേക്ക് സാധനങ്ങള്‍ വലിച്ചെറിഞ്ഞാല്‍ പിഴ
വാഹനത്തില്‍ കയറുന്നതിന് മുമ്പ് സാധനങ്ങള്‍ റോഡിലേക്ക് വലിച്ചിട്ടാലും പിഴയും ബ്ലാക്ക് പോയിന്റും ഉറപ്പാണ്.
4 Jun 2022 5:57 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

അബുദാബി: കാറില്‍ നിന്നും റോഡിലേക്ക് സാധനങ്ങള്‍ വലിച്ചെറിഞ്ഞാല്‍ പിഴ ഈടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 1000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 6 ബ്ലാക്ക് പോയിന്റുമാണ് തീരുമാനിച്ചിരിക്കുന്ന ശിക്ഷ. വാഹനത്തില്‍ കയറുന്നതിന് മുമ്പ് സാധനങ്ങള്‍ റോഡിലേക്ക് വലിച്ചിട്ടാലും പിഴയും ബ്ലാക്ക് പോയിന്റും ഉറപ്പാണ്. നഗരസൗന്ദര്യത്തെയും പരിസ്ഥിതിയെയും നശിപ്പിക്കുന്ന പ്രവര്‍ത്തി തടയാനാണ് അധികാരികളുടെ ഈ ശ്രമം. ഇന്ത്യന്‍ രൂപയില്‍ 21000 വരെ മൂല്യമുള്ള പിഴയാണ് ഈടാക്കുന്നത്.
Story highlights: Abu Dhabi fines for dumping goods on the road
Next Story