പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനമേർപ്പെടുത്തി അബുദാബി; വിലക്ക് ജൂൺ മുതൽ പ്രാബല്യത്തിലാകും
6 April 2022 11:14 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അബുദാബി: പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനമേർപ്പെടുത്തി അബുദാബി. ഒറ്റ തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കാണ് നിയന്ത്രണം. വിലക്ക് ജൂൺ മുതൽ പ്രബാല്യത്തിൽ വരുമെന്ന് അബുദാബി പരിസ്ഥിതി ഏജൻസി അറിയിച്ചു.
രാജ്യത്തെ പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന ഉൽപന്നങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി ഒഴിവാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നത്. കപ്പുകൾ, കത്തി, മുള്ള്, കാപ്പിയും ചായയും ഇളക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ തുടങ്ങി 16 പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവരും.
2024ഓടെ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന കപ്പ്, പ്ലേറ്റ്, മറ്റ് കണ്ടെയിനുകൾ എന്നിവ പൂർണമായും പ്ലാസ്റ്റിക്കിൽ നിന്ന് സ്റ്റിറോഫോമിലേക്ക് മാറ്റുമെന്നും ഏജൻസി അറിയിച്ചു.
STORY HIGHLIGHTS: Abu Dhabi ban plastic bags