Top

യുഎഇയില്‍ കിണറ്റില്‍ വീണ് മൂന്ന് വയസ്സുകാരന് മരിച്ചു

അല്‍ ഐനിലെ അല്‍ ദാഹിര്‍ ഏരിയയില്‍ 72 മീറ്റര്‍ താഴ്ചയുള്ള കിണറ്റിലാണ് കുട്ടി വീണത്

26 March 2022 5:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎഇയില്‍ കിണറ്റില്‍ വീണ് മൂന്ന് വയസ്സുകാരന് മരിച്ചു
X

അല്‍ ഐന്‍: യുഎഇയിലെ അല്‍ ഐനില്‍ കിണറ്റില്‍ വീണ് മൂന്ന് വയസ്സുകാരന്‍ മരിച്ചു. അല്‍ ഐനിലെ അല്‍ ദാഹിര്‍ ഏരിയയില്‍ 72 മീറ്റര്‍ താഴ്ചയുള്ള കിണറ്റിലാണ് കുട്ടി വീണത്. മാര്‍ച്ച് 25 വെള്ളിയാഴ്ച വൈകിട്ടാണ് കുട്ടി കിണറ്റില്‍ വീണതായി ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു.

ഉടന്‍ തന്നെ വിദഗ്ധ സംഘം സഥലത്തെത്തി. എന്നാല്‍ അപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു. കുട്ടിയുടെ കുടുംബത്തിനെ അതോറിറ്റി അനുശോചനം അറിയിച്ചു. അതേസമയം ഇതുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കുടുംബത്തിന്റെ സ്വകാര്യതയെ കടന്നാക്രമിക്കുന്ന വിവരങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യരുതെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ദുബായിയിൽ; ദക്ഷിണേന്ത്യയിൽ നിക്ഷേപം നടത്താൻ ​ഗൾഫ് രാജ്യങ്ങൾക്ക് ക്ഷണം

അബുദാബി: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ദുബായ് സന്ദർശിച്ചു. ദുബായ് എക്സ്പോയിലെത്തിയ അദ്ദേഹം തമിഴ്നാടിന്റെ പ്രദർശനങ്ങൾ ഉൾപ്പെടുന്ന തമിഴ്നാട് വാരം ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താൻ ​ഗൾഫ് രാജ്യങ്ങളെ അദ്ദേഹം ക്ഷണിച്ചു.

യുഎഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് ആൽ നഹ്യാൻ, തമിഴ്നാട് വ്യവസായ മന്ത്രി തങ്കം തേനരശ്, കോൺസുൽ ജനറൽ അമൻപുരി, അബുദബി ചേംബർ ഓഫ് കോമേഴ്സ് വൈസ് ചെയർമാൻ എംഎ യൂസുഫലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

2021 മെയ് 7 ന് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം സ്റ്റാലിൻ ആദ്യമായാണ് ഒരു വിദേശ രാജ്യം സന്ദർശിക്കുന്നത്. മുൻ മുഖ്യമന്ത്രിയായിരുന്ന എടപ്പാടി കെ പളനിസ്വാമി സംസ്ഥാനത്തേക്ക് നിക്ഷേപം ക്ഷണിക്കുന്നതിനായി ബ്രിട്ടനിലേക്കും യുഎസിലേക്കും രണ്ടാഴ്ചത്തെ യാത്ര നടത്തിയിരുന്നു. യുഎഇ മന്ത്രിമാരുമായി സ്റ്റാലിൻ കൂടിക്കാഴ്ച നടത്തി. യുഎഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി, വിദേശകാര്യ സഹമന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സിയോദി എന്നിവരുമായും എംകെ സ്റ്റാലിൻ കൂടിക്കാഴ്ച നടത്തി.

2030-ഓടെ 1 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ കൈവരിക്കുക എന്നതാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. സാധ്യതയുള്ള നിക്ഷേപകരെ നേരിട്ട് കാണാനും സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിന്റെ നേട്ടങ്ങളെക്കുറിച്ച് അവരോട് സംസാരിക്കാനുമാണ് അദ്ദേഹത്തിന്റെ സന്ദർശനം. അബുദാബിയിലെ വ്യവസായ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും സർക്കാരുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.

കഴിഞ്ഞ വർഷം ഡിഎംകെ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്തിന് ഏകദേശം 75,000 കോടി രൂപയുടെ നിക്ഷേപം ലഭിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്ന് പരമാവധി നിക്ഷേപം നേടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

പരമ്പരാഗത ഉൽപ്പാദന മേഖലയ്ക്ക് പുറമെ, സാംസംഗ്, ടാറ്റ, ഫോക്‌സ്‌കോൺ എന്നിവയെ അവരുടെ ഫാബ് നിർമ്മാണ യൂണിറ്റുകൾ സംസ്ഥാനത്ത് സ്ഥാപിക്കാൻ ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിർമ്മിക്കുന്ന വാഹനങ്ങളും, ഓട്ടോമൊബൈൽ ഭാഗങ്ങളും, ഇലക്ട്രിക് വാഹനങ്ങൾ, തമിഴ്‌നാട്ടിൽ നിർമ്മിക്കുന്ന മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ പവലിയനിൽ പ്രദർശിപ്പിക്കുന്നുണ്ട്.

മാർച്ച് 31 വരെ തമിഴ്‌നാട് വാരം സംസ്ഥാന പവലിയനിൽ ആചരിക്കുമെന്ന് സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. വിനോദസഞ്ചാരം, കല, സംസ്‌കാരം, കൈത്തറി, തുണിത്തരങ്ങൾ, തമിഴ് വികസനം, എന്നിവയെക്കുറിച്ചുള്ള പ്രദർശനവും പവലിയനിൽ ഉണ്ടായിരിക്കും.

STORY HIGHLIGHTS: A three-year-old boy has died after falling into a well in the UAE

Next Story