Top

പാലക്കാട് സ്വദേശി അബു​ദാബിയിൽ നിര്യാതനായി

30 March 2022 10:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലക്കാട് സ്വദേശി അബു​ദാബിയിൽ നിര്യാതനായി
X

അബുദാബി: പാലക്കാട് കോണിക്കുഴി സ്വദേശി അബുദാബിയിൽ നിര്യാതനായി. ​ഗണപതിയിൽ കൃഷ്ണദാസ് (40) ആണ് മരിച്ചത്. കുടുംബ സമേതം അബുദാബിയിൽ താമസിച്ചു വരികയായിരുന്നു കൃഷ്ണദാസ്.

​​ഗ്ലോബൽ എയറോസ്പേസ് ലോജിസ്റ്റിക്സ് കമ്പനിയിൽ എയർക്രാഫ്റ്റ് ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. പിതാവ് ശിവശങ്കരൻ, മാതാവ് ​ഗരിജ, ഭാര്യ രതിദേവി, മക്കൾ അനന്യ, അനിരുദ്ധ് എന്നിവരാണ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

STORY HIGHLIGHTS: Malayalee expatriate dead in Abudabi

.

Next Story