സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
കല്ലമ്പലം വെള്ളൂര്‍കോണം മരുതിക്കുന്ന് അനീസ മന്‍സില്‍ അസീമുദ്ദീന് ബഷീര്‍ (41) ആണ് മരിച്ചത്.
14 March 2022 9:40 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ദുബായ്: ജോലി തേടി സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ മലയാളി നിര്യാതനായി. കല്ലമ്പലം വെള്ളൂര്‍കോണം മരുതിക്കുന്ന് അനീസ മന്‍സില്‍ അസീമുദ്ദീന് ബഷീര്‍ (41) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. പിതാവ് - ബഷീര്‍. മാതാവ് - റബീബ ബീവി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
സൗദിയിലെ ആശുപത്രികളിൽ ഇനി കൊവിഡ് പരിശോധന വേണ്ട
സൗദി: സൗദിയിലെ ആശുപത്രികളിൽ രോഗികൾക്ക് നിർബന്ധമാക്കിയിരുന്ന കൊവിഡ് പരിശോധന ആരോഗ്യ മന്ത്രാലയം നിർത്തലാക്കി. മെഡിക്കൽ നടപടിക്രമങ്ങൾ, കിടത്തി ചികിൽസ, ആശുപത്രികൾക്കിടയിലെ മാറ്റം എന്നിവക്ക് നിർബന്ധമാക്കിയിരുന്ന ആർ ടി പി സി ആർ പരിശോധനയാണ് നിർത്തലാക്കിയത്. സൗദി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ ആശുപത്രികളിൽ വിവിധ ആവശ്യങ്ങൾക്കായി നിർബന്ധമാക്കിയിരുന്ന കൊവിഡ് പരിശോധനയാണ് ഒഴിവാക്കിയത്. ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് ആർ.ടി.പിസി.ആർ പരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമായിരുന്നു നടപടികൾ ആരംഭിച്ചിരുന്നത്. ഇനി മുതൽ കൃത്യമായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ കോവിഡ് പരിശോധന നടത്തേണ്ടി വരൂ. കൊവിഡ് വിവരങ്ങൾ കൈമാറുന്നതിന് ഏർപ്പെടുത്തിയിരുന്ന വാർത്താ സമ്മേളനം നിർത്തലാക്കിയതും, മുൻകരുതൽ നടപടികൾ ലഘൂകരിച്ചതുമുൾപ്പെടെയുള്ള നടപടികൾ മന്ത്രാലയം ഇതിനകം കൈകൊണ്ടിട്ടുണ്ട്.
STORY HIGHLIGHTS: A Malayalee who arrived in Dubai on a visitor visa died of a heart attack