Top

മൂന്ന് ലക്ഷം ദിര്‍ഹത്തിന്റെ ഭാഗ്യസമ്മാനം; യുഎഇ സ്വദേശിക്ക് കൈമാറി മലയാളി പ്രവാസി

21 Sep 2022 11:43 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

മൂന്ന് ലക്ഷം ദിര്‍ഹത്തിന്റെ ഭാഗ്യസമ്മാനം; യുഎഇ സ്വദേശിക്ക് കൈമാറി മലയാളി പ്രവാസി
X

അബുദാബി: തനിക്ക് ലഭിച്ച മൂന്ന് ലക്ഷം ദിര്‍ഹത്തിന്റെ ഭാഗ്യസമ്മാനം യുഎഇ സ്വദേശിക്ക് കൈമാറി മലയാളി പ്രവാസി. കോഴിക്കോട് വടകര കോട്ടപ്പളി സ്വദേശി ഫയാസാണ് സമ്മാനമായി കിട്ടിയ തുക ഇമറാത്തി വനിതയ്ക്ക് കൈമാറിയത്. ടിക്കറ്റിന് തുക മുടക്കിയത് താനല്ലെന്ന കാരണം പറഞ്ഞാണ് ഇയാള്‍ തുക കൈമാറിയത്.

അജ്മാനില്‍ ഒരു പ്രമുഖ ഷൂ ബ്രാന്‍ഡ് ഷോപ്പിലെ സെയില്‍സ്മാനാണ് ഫയാസ് പടിഞ്ഞാറയില്‍. അബുദാബി ഡ്രൂട്ടിഫ്രീ ബിഗ് ടിക്കറ്റിന്റെ വാരാന്ത്യ നറുക്കെടുപ്പിലാണ് 65 ലക്ഷത്തോളം രൂപയുടെ സമ്മാനം കിട്ടിയത്. സമ്മാന തുക ബാങ്ക് അക്കൗണ്ടില്‍ കൈപറ്റിയ ഫയാസ് ഈ തുക പൂര്‍ണമായും ദുബായിലുള്ള യുഎഇ സ്വദേശിക്ക് കൈമാറുകയായിരുന്നു. ഫയാസിന്റെ സുഹൃത്തുകൂടിയാണ് ഈ ഇമറാത്തി വനിത. കൂടാതെ ഇയാളുടെ അമ്മാവന്‍ സമീറിന്റെ സഹപ്രവര്‍ത്തക കൂടിയാണ്. മലയാളികള്‍ ഭാഗ്യവാന്‍മാരാണെന്ന വിശ്വാസത്തിലാണ് ഇവരുടെ പേരില്‍ ടിക്കറ്റ് എടുപ്പിക്കുന്നത്. ഒരു വര്‍ഷമായി ഇവര്‍ ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്.

നിയമപരമായി ഈ തുക ഫയാസിന് അവകാശപ്പെട്ടതാണ്. എന്നാല്‍ വിശ്വാസ വഞ്ചന കാണിക്കാന്‍ താല്‍പര്യമില്ലാത്ത ഫയാസ് ഇമറാത്തി സുഹൃത്തിന് തുക കൈമാറുകയായുരുന്നു. മലയാളികളുടെ ഈ വിശ്വാസ്യതയ്ക്ക് ചെറിയൊരു സമ്മാനം നല്‍കുകയും ചെയ്തു. കാണിച്ചത് മണ്ടത്തരമാണെന്നു പലരും കുറ്റപ്പെടുത്തി. എന്നാല്‍ തന്നിലര്‍പ്പിച്ച വിശ്വാസത്തിന് മൂന്ന് ലക്ഷം ദിര്‍ഹത്തേക്കാള്‍ മൂല്യമുണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു.

STORY HIGHLIGHTS: A lucky prize of three lakh dirhams Malayali expatriate handed over to UAE native

Next Story