4.7കിലോമീറ്റര്‍ കരിമരുന്ന് പ്രയോഗം; പുതുവര്‍ഷത്തില്‍ വിസ്മയം തീര്‍ക്കാന്‍ യുഎഇ, ലക്ഷ്യം ഗിന്നസ് റെക്കോര്‍ഡ്
2022നെ വരവേല്‍ക്കാന്‍ അല്‍ മര്‍ജാന്‍ ദ്വീപ് മുതല്‍ അല്‍ ഹംറ വില്ലേജ് വരെ 4.7കിലോമീറ്റര്‍ ദൂരത്തില്‍ 12 മിനുറ്റ് ദൈര്‍ഘ്യമുളള വെടിക്കെട്ട് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
31 Oct 2021 10:36 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വമ്പന്‍ വെടിക്കെട്ടൊരുക്കി ഗ്വിന്നസ് ബുക്കില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുകയാണ് യുഎഇ. റാസല്‍ഖൈമയില്‍ ഒരുക്കുന്ന വെടിക്കെട്ടിലൂടെ രണ്ട് ഗിന്നസ് റെക്കോര്‍ഡുകളാണ് യുഎഇ ലക്ഷ്യം വെക്കുന്നത്. വിവധ നിറങ്ങളിലും, പൈറോഡ്രോണ്സും അടക്കമുളളവ ഉപയോഗിച്ച് ഒരുക്കുന്ന വെടിക്കെട്ടാണ് അണിയറയില്‍ ഒരുങ്ങുന്നത്. മുന്‍പുള്ള ലോക റെക്കോര്‍ഡുകള്‍ മുഴുവന്‍ മറികടക്കുന്നതായിരിക്കും പുതുവത്സരത്തിലെ കരിമരുന്ന് പ്രയോഗമെന്നാണ് റാസല്‍ഖൈമയിലെ സംഘാടകരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2022നെ വരവേല്‍ക്കാന്‍ അല്‍ മര്‍ജാന്‍ ദ്വീപ് മുതല്‍ അല്‍ ഹംറ വില്ലേജ് വരെ 4.7കിലോമീറ്റര്‍ ദൂരത്തില്‍ 12 മിനുറ്റ് ദൈര്‍ഘ്യമുളള വെടിക്കെട്ട് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വെടിക്കെട്ട് കാണാന്‍ പൊതുജനങ്ങള്‍ക്കും സൗകര്യം ഒരുക്കും. പുതുവര്‍ഷത്തില്‍ വിപുലമായ ആഘോഷ പരിപാടികളാണ് യുഎഇ ആസൂത്രണം ചെയ്തിരുന്നത്. അല്‍ മര്‍ജാന്‍ ദ്വീപിനും അല്‍ ഹംറ വില്ലേജിനും ഇടയിലുളള ബീച്ചില്‍ കുട്ടികള്‍ക്ക് വിനോദത്തിനുളള സ്ഥലവും കുടുംബ സംഗമത്തിനുളള സൗകര്യങ്ങള്‍ ഒരുക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.
വെടിക്കെട്ട് നടത്തുന്ന സ്ഥലത്ത് പൊതുജനങ്ങളുടെ സുരക്ഷ ഏര്‍പ്പെടുത്തുന്നതിനായി നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ദുരന്ത നിവാരണ മാനേജ്മെന്റ്, ആരോഗ്യ വകുപ്പിന്റേയും ഏകോപനം ഉറപ്പാക്കിയിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു. 2021ലും യുഎഇ സര്‍ക്കാര്‍ പുതുവര്‍ഷത്തെ വരവേറ്റത് പത്ത് മിനുറ്റ് വെടിക്കെട്ട് നടത്തികൊണ്ടായിരുന്നു. സമാധാനത്തിന്േയും പ്രതീക്ഷയുടേയും നേട്ടത്തിന്റേയും സന്ദേശമായിരുന്നു അന്ന് വെടിക്കെട്ടിലൂടെ യുഎഇ നല്‍കിയിരുന്നത്.