Top

ദുബായ് എക്സ്പോയിലെത്തിയത് രണ്ടരക്കോടി സന്ദ‍‍‍ർശകർ

178 രാജ്യങ്ങളിലെ സന്ദർശകരാണ്​ എക്സ്പോയിലെത്തിയത്

2 April 2022 10:32 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുബായ് എക്സ്പോയിലെത്തിയത് രണ്ടരക്കോടി സന്ദ‍‍‍ർശകർ
X

ദുബായ്: ദുബായ് എക്സ്പോയിലെത്തിയ സന്ദർശകരുടെ കണക്ക്​ അധികൃതർ പുറത്തുവിട്ടു. ആറ്​ മാസത്തിനിടെ 24,102,967 ജനങ്ങളാണ്​ എക്സ്പോയിലേക്ക്​ ഒഴുകിയെത്തിയത്​. മൂന്നിൽ ഒന്ന്​ സന്ദർശകരും വിദേശത്തുനിന്നെത്തിവരാണ്​. 178 രാജ്യങ്ങളിലെ സന്ദർശകരാണ്​ എക്സ്പോയിലെത്തിയത്​. ഇന്ത്യ, ജർമനി, സൗദി, യുകെ, റഷ്യ, ഫ്രാൻസ്​, യുഎസ്​ എന്നീ രാജ്യങ്ങളിലെ സന്ദർശകരായിരുന്നു ഏറെയും.

49 ശതമാനം സന്ദർശകരും വീണ്ടും എക്സ്​പോയിലെത്തി. 70 ശതമാനം പേർ സീസൺ പാസ്​ ഉപയോഗിച്ചാണ്​ പ്രവേശിച്ചത്​. എക്സ്പോ അവസാനിക്കാൻ 50 ദിവസം ബാക്കിയുള്ളപ്പോൾ അധികൃതർ പുറത്തിറക്കിയ 50 ദിർഹം സീസൺ പാസ്​ ഉപയോഗിച്ച്​ നിരവധിപേരാണ് എത്തിയത്. 22 ശതമാനം ആളുകൾ ഒരു ദിവസത്തെ പാസിലാണ്​ പ്രവേശിച്ചത്​. എട്ട്​ ശതമാനം പേർ മൾട്ടി ഡേ പാസ്​ ഉപയോഗിച്ചു.

എക്സ്​പോ സ്​കൂൾ പ്രോഗ്രാമിന്‍റെ ഭാഗമായി പത്ത്​ ലക്ഷം വിദ്യാർഥികൾ എത്തി. സ്കൂൾ പരിപാടികൾ സജീവമായ ജനുവരി മുതലായിരുന്നു വിദ്യാർഥികളുടെ ഒഴുക്ക്​ സജീവമായത്​.18 വയസിൽ താഴെയുള്ള 18 ശതമാനം പേർ മേളയ്ക്കെത്തിയപ്പോൾ മൂന്ന്​ ശതമാനം പേർ 60 വയസിന്​ മുകളിലുള്ളവരായിരുന്നു. നിശ്​ചയദാർഡ്യ വിഭാഗത്തിൽപ്പെട്ട ലക്ഷത്തിലേറെ പേർ എക്സ്​പോയിൽ എത്തിയതായും അധികൃതർ അറിയിച്ചു.

STORY HIGHLIGHTS: 2.5 crore visitors reach Dubai Expo

Next Story