Top

അപകടങ്ങൾ വർധിക്കുന്നു; ഇ-സ്കൂട്ടർ, സൈക്കിൾ റൈഡർമാർക്ക് ബോധവൽക്കരണ ക്യാമ്പയിനുമായി ദുബായ് പൊലീസ്

3 July 2022 11:23 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

അപകടങ്ങൾ വർധിക്കുന്നു; ഇ-സ്കൂട്ടർ, സൈക്കിൾ റൈഡർമാർക്ക് ബോധവൽക്കരണ ക്യാമ്പയിനുമായി ദുബായ് പൊലീസ്
X

ദുബായ്: ഇ-സ്കൂട്ടർ, സൈക്കിൾ എന്നിവ മൂലമുളള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ബോധവൽക്കരണ ക്യാമ്പയിനുമായി ദുബായ് പൊലീസ്. ദുബായിലെ അൽ റഫ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ക്യാമ്പയിൻ നടന്നത്. ഈ സ്കൂട്ടർ, സൈക്കിൾ എന്നിവ ട്രാക്കുകളിൽ പാലിക്കേണ്ട നിയമങ്ങളും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പരിചയപ്പെടുത്തുന്നതിലൂടെ ബോധവൽക്കരണം നൽകി അപകടങ്ങൾ കുറയ്ക്കാനാണ് ക്യാമ്പയിൻ ലക്ഷ്യം വെച്ചത്. റൈഡർമാർക്കായുളള ബോധവൽക്കരണ പരിപാടിക്ക് നേതൃത്വം നൽകിയത് കേണൽ മുഹമ്മദ് അഹ്മദ് അഷ്കാനാനിയാണ്.

അപകടങ്ങൾക്ക് കാരണം റൈഡർമാരിൽ ജാഗ്രത കുറയുന്നതും സുരക്ഷാ കരുതലുകൾ സ്വീകരിക്കാത്തതും ആണെന്നാണ് നിഗമനം. ഈ കാരണങ്ങൾ നിലനിൽക്കെയാണ് ബോധവൽക്കരണ പരിപാടി അധികൃതർ നടത്തിയത്. ഹെൽമറ്റ് ധരിക്കുക, പ്രതിഫലിക്കുന്ന ജാക്കറ്റ് ധരിക്കുക, തിളക്കമുള്ള ഫ്രണ്ട് റൈഡർ ലൈറ്റുകൾ, റിഫ്ലക്ടറുകൾ ഉപയോഗിക്കുക എന്നീ നിർദ്ദേശങ്ങൾ പാലിക്കാനും നിർദ്ദേശം നൽകി.

ഏപ്രിൽ മുതലാണ് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വഴി ഇ-സ്കൂട്ടർ പെർമിറ്റിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. ഇതിലൂടെ നിരവധി ആളുകൾ ആർടിഒ വെബ്സൈറ്റിൽ നിന്നും അവയർനസ് ട്രെയിനിങ് പാസ് ആയിട്ടുണ്ട്. ഇവരെല്ലാം ട്രാക്കിൽ ഇറങ്ങുകയും ചെയ്തിരുന്നു. നിലവിൽ 16 വയസ്സ് പ്രായമുള്ളവർക്ക് ഇ-സ്കൂട്ടർ പെർമിറ്റ് ലഭിക്കുന്നുണ്ട്.

STORY HIGHLIGHTS: Dubai Police with awareness campaign for e-scooter and bicycle riders

Next Story