Top

വിസ കാലാവധി കഴിഞ്ഞവര്‍ക്കുള്ള നിര്‍ദ്ദേശവുമായി യുഎഇ; റെസിഡന്‍സിംഗ് കാലാവധി കഴിഞ്ഞവര്‍ രാജ്യം വിടണം

വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് പിഴയില്‍ ഇളവ് ലഭിക്കുന്നതിനായി അതോറിറ്റിയുമായി ബന്ധപ്പെടണമെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ) അറിയിച്ചു.

7 Dec 2020 4:19 AM GMT

വിസ കാലാവധി കഴിഞ്ഞവര്‍ക്കുള്ള നിര്‍ദ്ദേശവുമായി യുഎഇ; റെസിഡന്‍സിംഗ് കാലാവധി കഴിഞ്ഞവര്‍ രാജ്യം വിടണം
X

വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് പിഴയില്‍ ഇളവ് ലഭിക്കുന്നതിനായി അതോറിറ്റിയുമായി ബന്ധപ്പെടണമെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ) അറിയിച്ചു. ദുബായില്‍ നിന്ന് പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദ്ദേശം.

മാര്‍ച്ച് ഒന്നിന് മുമ്പ് വിസ കാലാവധി അവസാനിച്ച്‌ യുഎഇയില്‍ തങ്ങേണ്ടി വന്നവര്‍ക്കാണ് ഇത് ബാധകമാകുന്നത്. ഡിസംബര്‍ ഒന്നിന് മുമ്പ് രാജ്യത്ത് നിന്ന് മടങ്ങിയവര്‍ക്ക് മാര്‍ച്ച് ഒന്നിന് മുമ്പ് കാലഹരണപ്പെട്ട വിസ, റെസിഡന്‍സി വിസയുള്ളവര്‍ക്ക് ഇളവുകള്‍ ലഭിക്കുമെന്ന് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.

വിസ കാലാവധി പൂര്‍ത്തിയായി അബുദാബി, ഷാര്‍ജ, റാസ് അല്‍ ഖൈമ വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ പൊതു മാപ്പ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി
പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തണം. ദുബായ്, അല്‍ മക്തൂം വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് ദുബായ് സിവില്‍ ഏവിയോണ്‍ സുരക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

റെസിഡന്‍സ് വിസ കാലാവധിക്ക് ശേഷവും രാജ്യത്ത് തങ്ങുന്നവര്‍ ഡിസംബര്‍ 31 ന് മുമ്പായി പുറപ്പെടുന്ന വിധത്തില്‍ എയര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം. മാത്രമല്ല പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് ടിക്കറ്റും പാസ്പോര്‍ട്ടുമായി വിമാനത്താവളത്തിലെത്തഎമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Story